ന്യൂദല്‍ഹി: ദുഃഖവെള്ളി/ ഈസ്റ്റർ പ്രമാണിച്ച് പുതിയ സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ അനുവദിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം. ഏപ്രിൽ 17 (വ്യാഴം) 15.50 ന് ബംഗളുരുവിൽ നിന്നും പുറപ്പെടുന്ന കൊല്ലം-എസ്എംവിറ്റി ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ (06577), പിറ്റേദിവസം കൊല്ലത്ത് രാവിലെ 06.20 എത്തിച്ചേരും. കൊല്ലത്തുനിന്നും വെള്ളിയാഴ്ച രാവിലെ 10.45-ന് തുടങ്ങുന്ന ട്രെയിൻ (06578) ശനിയാഴ്ച 01.30-ന് ബെംഗളൂരുവിൽ എത്തുന്നതാണ്.
കൂടാതെ, ബംഗളുരുവിൽ നിന്നും ഏപ്രിൽ 19 ശനിയാഴ്ച 15.50 ന് തുടങ്ങുന്ന എസ്എംവിറ്റി ബെംഗളൂരു-കൊല്ലം എക്സ് പ്രെസ്സ് സ്പെഷ്യൽ ട്രെയിൻ (06585) ഞായറാഴ്ച 06.20-ന് കൊല്ലത്ത് എത്തിച്ചേരും. എതിർദിശയിലേക്കു കൊല്ലത്തുനിന്നും ഏപ്രിൽ 20 (ഞായറാഴ്ച) 17.50-ന് ആരംഭിക്കുന്ന എക്സ്പ്രസ്സ് ട്രെയിൻ (06586) തിങ്കളാഴ്ച 08.35-ന് ബെംഗളൂരുവിൽ എത്തിച്ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: