ദില്ലി: സാമ്പത്തിക കാര്യങ്ങളെ കുറിച്ചും ബാങ്കിങ് വിവരങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുന്നതിന് വാട് സ് ആപ് ചാനല്‍ ആരംഭിച്ച് റിസര്‍വ്വ് ബാങ്ക്. എല്ലാത്തരം സാമ്പത്തിക വിവരങ്ങളും ഈ വാട്ട്‌സ്ആപ്പ് ചാനലിലൂടെ എളുപ്പത്തിൽ ലഭ്യമാകും.
രാജ്യത്ത് സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിച്ചതോടെയാണ് റിസര്‍വ്വ് ബാങ്ക് വാട് സ് ആപ് ചാനല്‍ ആരംഭിക്കാന്‍ തിരുമാനിച്ചത്. സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് ജനങ്ങൾക്ക് അവബോധം നല്കാൻ ഈ ചാനൽ ആർബിഐ ഉപയോഗിക്കും.
റിസർവ് ബാങ്കിന്റെ വാട്ട്‌സ്ആപ്പ് ചാനലിൽ അംഗമാകുന്നത് വളരെ എളുപ്പമാണ്. റിസർവ് ബാങ്ക് പങ്കുവെച്ചിരിക്കുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്താൽ മാത്രം മതി. ഇതിലൂടെ വീട്ടിലിരുന്നു തന്നെ എല്ലാ ബാങ്കിംഗ് അപ്‌ഡേറ്റുകളും ലഭിക്കും.
വാട്ട്‌സ്ആപ്പ് ചാനൽ ഈ കാര്യത്തിൽ വിജയം നേടുമെന്നാണ് ആർബിഐ പ്രതീക്ഷിക്കുന്നത്. 2025 ജൂണ്‍ ഒന്നിന് ആരംഭിയ്‌ക്കുന്ന തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ മുതല്‍ 105 ശതമാനം ലഭിയ്‌ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡിജിറ്റല്‍ അറസ്റ്റ് എന്ന പേരിലെ വ്യാജ കോളുകള്‍ പണം തട്ടാനുള്ള വഴികളാണെന്നും ഇത്തരം കാളുകള്‍ വന്നാല്‍ പരിഭ്രാന്തരാകരുതെന്നും 1930ല്‍ വിളിക്കണമെന്നും നിര്‍ദേശിക്കുന്നതാണ് റിസര്‍വ്വ് ബാങ്ക് അയച്ച ആദ്യ സന്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: