ന്യൂഡൽഹി : 14 വർഷത്തെ പ്രതിജ്ഞയ്‌ക്ക് അവിസ്മരണീയമായ അന്ത്യം . നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി കണ്ടിട്ട് മാത്രമേ താൻ പാദരക്ഷ അണിയൂ ഹരിയാന കൈതാൽ സ്വദേശി രാംപാൽ കശ്യപിന്റെ ഉറച്ച പ്രതിജ്ഞയ്‌ക്കാണ് കഴിഞ്ഞ ദിവസം അന്ത്യമായത് .
നരേന്ദ്ര മോദിയുടെ ആരാധകനായ രാംപാൽ കശ്യപ് 2009-ലാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനമെടുത്തത് . ഒരു നേതാവെന്ന നിലയിൽ രാജ്യത്തിന്റെ വിധി മാറ്റാൻ കഴിയുന്ന ആളാണ് നരേന്ദ്ര മോദിയെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ഈ ശക്തമായ ബോധ്യത്തോടെ, മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നതുവരെയും അദ്ദേഹത്തെ നേരിട്ട് കാണുന്നതുവരെയും ചെരുപ്പ് ധരിക്കില്ലെന്ന് രാംപാൽ പ്രതിജ്ഞയെടുത്തു.
കഠിനമായ ചൂടായാലും മഞ്ഞുകാലത്തിന്റെ കൊടുംതണുപ്പായാലും കാലവർഷക്കെടുതിയിലായാലും രാംപാൽ നഗ്നപാദനായി നടന്നു.ഒരു ദശാബ്ദത്തിലേറെയായി കാത്തിരുന്ന ആ നിമിഷം ഒടുവിൽ പ്രധാനമന്ത്രി മോദിയുടെ ഹരിയാന സന്ദർശന വേളയിൽ എത്തി. വേദിയിൽ, മാധ്യമങ്ങളുടെയും അനുയായികളുടെയും സാന്നിധ്യത്തിൽ, രാംപാലിനെ പ്രധാനമന്ത്രിയെ കാണാൻ വിളിച്ചു. ഒരു ജോഡി ഷൂസ് രാംപാലിന് സമ്മാനമായി നൽകുകയും ചെയ്‌തു. അദ്ദേഹത്തെ ഷൂസ് ധരിക്കാൻ സഹായിക്കുന്നതിന്റെ വീഡിയോയും മോദി എക്‌സിൽ പങ്കിട്ടു
“ഈ പ്രതിജ്ഞ എനിക്ക് വേണ്ടി മാത്രമുള്ളതല്ല, നമ്മുടെ രാജ്യത്തിന് ഒരു പുതിയ ദിശയിൽ വിശ്വസിക്കുന്ന ജനങ്ങളുടെ കൂട്ടായ ശക്തിയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. 14 വർഷമായി നഗ്നപാദനായി നടക്കുന്നത് എളുപ്പമല്ല; ഇത് ത്യാഗത്തിന്റെയും അചഞ്ചലമായ വിശ്വാസത്തിന്റെയും കൊടുമുടിയാണ്.”- എന്നാണ് മോദി ഈ നിമിഷത്തെ പറ്റി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: