കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഇന്ന് മുനമ്പം സമരപ്പന്തലില്‍ എത്തും. വഖഫ് നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നതോടെ മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്താനായാണ് മന്ത്രി നേരിട്ടെത്തുന്നത്. എന്‍ഡിഎ സംഘടിപ്പിക്കുന്ന അഭിനന്ദന്‍ സഭ എന്ന പരിപാടിയില്‍ പങ്കെടുക്കാനായാണ് സന്ദര്‍ശനം. മുനമ്പത്തെത്തുന്ന കേന്ദ്ര മന്ത്രി കിരൺ റിജിജു വരാപ്പുഴ അതിരൂപത ആസ്ഥാനം സന്ദർശിക്കും.
ഇന്ന് വൈകിട്ട് 5 ന് മുനമ്പം സമരപ്പന്തലിലെത്തി ഭൂസംരക്ഷ സമിതി നേതാക്കളുമായി ആശയവിനിമയം നടത്തും. വഖഫ് നിയമഭേദഗതിക്ക് പിന്നാലെ മുനമ്പം നിവാസികളായ 50 ഓളം പേർ ബിജെപിയിൽ ചേർന്നിരുന്നു.
രാവിലെ പതിനൊന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന കേന്ദ്രമന്ത്രി നേരേ വരാപ്പുഴ അതിരൂപത ആസ്ഥാനത്തേക്ക് ആണ് എത്തുന്നത് . അവിടെയെത്തി ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിലുമായി കൂടിക്കാഴ്ച നടത്തും.ന്ത്രിക്കൊപ്പം ബിജെപി കേന്ദ്ര-സംസ്ഥാന നേതാക്കളും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: