റാഞ്ചി: ഇസ്‌ലാമിക നിയമമായ ശരീഅത്ത് ഇന്ത്യൻ ഭരണഘടനയ്‌ക്ക് മുകളിലാണെന്ന് ജാർഖണ്ഡ് ന്യൂനപക്ഷ ക്ഷേമ മന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച നേതാവുമായ ഹാഫിസുൽ ഹസൻ അൻസാരി . പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അൻസാരിയുടെ ഈ പരാമർശം .
‘ എനിക്ക് ശരീഅത്ത് വലുതാണ്, ഞങ്ങൾ ഖുറാൻ ഹൃദയത്തിലും ഭരണഘടന കൈയിലും സൂക്ഷിക്കുന്നു. മുസ്ലീങ്ങൾ എല്ലാവരും ഖുറാൻ ഹൃദയത്തിലും ഭരണഘടന കൈയിലും പിടിച്ചാണ് നടക്കുന്നത്. അതിനാൽ, ഞങ്ങൾ ആദ്യം ശരീഅത്ത് മുറുകെ പിടിക്കും, പിന്നെയാണ് ഭരണഘടന. ഇതാണ് എന്റെ ഇസ്ലാം എന്നെ പഠിപ്പിക്കുന്നത്.” എന്നാണ് ഹഫീസുൽ ഹസൻ അൻസാരി പറഞ്ഞത്.
അതേസമയം മുതിർന്ന ബിജെപി നേതാക്കൾ അദ്ദേഹത്തിന്റെ പ്രസ്താവനയെ ശക്തമായി അപലപിച്ച് രംഗത്തെത്തി . മന്ത്രി ഹഫീസുൽ ഹസനെ സംബന്ധിച്ചിടത്തോളം ഭരണഘടനയേക്കാൾ പ്രധാനമാണ് ശരീഅത്ത്, കാരണം അദ്ദേഹം തന്റെ ‘ലക്ഷ്യ’ത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും തന്റെ സമുദായത്തോട് മാത്രം കൂറുപുലർത്തുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പുകളിൽ അദ്ദേഹം പാവപ്പെട്ടവരോടും ദലിതുകളോടും ആദിവാസികളോടും വോട്ട് തേടി, എന്നാൽ ഇപ്പോൾ അദ്ദേഹം ഇസ്‌ലാമിക അജണ്ട മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുകയാണ്,” ബിജെപി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: