Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കുരിശിന്റെ വഴി: അനുമതി നല്‍കാത്തതിനെ തെറ്റായി ചിത്രീകരിച്ച് ഒരു വിഭാഗം മാധ്യമങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2025, 12:42 pm IST
inIndia

ന്യൂദല്‍ഹി: സുരക്ഷ മുന്‍നിര്‍ത്തി ന്യൂദല്‍ഹി സേക്രഡ് ഹാര്‍ട്ട് പള്ളിയുടെ കുരിശിന്റെ വഴി പ്രദക്ഷിണത്തിന് അനുമതി നല്‍കാത്തതിനെ തെറ്റായി ചിത്രീകരിച്ച് ഒരു വിഭാഗം മാധ്യമങ്ങള്‍. ഓള്‍ഡ് ദല്‍ഹിയിലെ സെന്റ് മേരീസ് പള്ളിയില്‍ നിന്ന് പത്തു കിലോമീറ്ററോളം അകലെയുള്ള സേക്രഡ് ഹാര്‍ട്ട് പള്ളിയിലേക്ക് നടത്താനിരുന്ന പ്രദക്ഷിണത്തിനാണ് സുരക്ഷാ കാരണങ്ങളാല്‍ പോലീസ് അനുമതി നല്‍കാതിരുന്നത്.

ശനിയാഴ്ച ഹനുമദ് ജയന്തിയുടെ ഭാഗമായുള്ള ശോഭായാത്രകള്‍ക്കും തന്ത്രപ്രധാനമേഖലകളില്‍ സുരക്ഷാ കാരണത്താല്‍ അനുമതി നല്‍കിയിരുന്നില്ല. ശോഭായാത്രയില്ലാതെ ക്ഷേത്രങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്ന രീതിയിലാണ് ഹനുമദ് ജയന്തി ആഘോഷങ്ങള്‍ നടത്തിയത്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ ഇത് മറച്ചുവെച്ച് കേന്ദ്രം ക്രിസ്ത്യന്‍ സമുദായത്തെ അവഗണിക്കുന്നു എന്ന രീതിയിലായിരുന്നു പലമാധ്യമങ്ങളിലെയും വാര്‍ത്തകള്‍.

വഖഫ് ഭേദഗതി നിയമം നടപ്പാക്കിയ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനം. ഏപ്രില്‍ 11ന് മുംബൈ ഭീരാക്രമണക്കേസിലെ മുഖ്യ സൂത്രധാരന്‍ തഹാവൂര്‍ റാണയെ യുഎസില്‍ നിന്നും എന്‍ഐഎ സംഘം ദല്‍ഹിയില്‍ എത്തിക്കുകയും ചെയ്തു. ഇതോടെ സുരക്ഷയും വിവിധ ഏജന്‍സികളുടെ നിരീക്ഷണവും കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്.

കേരള മുഖ്യമന്ത്രി പിണറായി വിജയനും എഐസിസി ജനറല്‍സെക്രട്ടറി കെ.സി. വേണുഗോപാലും വരെ വാര്‍ത്തകള്‍ കണ്ട് പ്രതികരണവുമായി രംഗത്ത് എത്തി. പക്ഷേ ഹനുമദ് ജയന്തിയുടെ ഭാഗമായുളള ശോഭായാത്രകള്‍ നടക്കാത്തതിനെക്കുറിച്ച് കേരളത്തിലെ ഭരണപ്രതിപക്ഷങ്ങള്‍ മിണ്ടിയില്ല.
പത്തുകിലോമീറ്റര്‍ ദൂരത്തില്‍ നടക്കുന്ന കുരിശിന്റെ വഴി പ്രദക്ഷിണത്തില്‍ രണ്ടായിരത്തിലധികം പേര്‍ പങ്കെടുക്കുമെന്നാണ് പള്ളി അധികൃതര്‍ തന്നെ അറിയിച്ചത്. നിലവിലെ സാഹചര്യത്തില്‍ ഇത്രെയും ദൂരത്തില്‍ യാത്ര നടത്തുന്നത് സുരക്ഷിതമല്ലെന്നാണ് വിലയിരുത്തല്‍. സുരക്ഷ മുന്‍നിര്‍ത്തി പള്ളിക്ക് പുറത്തെ പ്രദക്ഷിണത്തിന് അനുമതി നല്‍കാനാവില്ലെന്ന് നേരത്തെ തന്നെ പോലീസ് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പള്ളി കോമ്പൗണ്ടിനകത്ത് നിശ്ചയിച്ച സമയത്തുതന്നെ പ്രദക്ഷിണം നടന്നു.

സിബിസിഐ ആസ്ഥാനം സ്ഥിതി ചെയ്യുന്നതും ദല്‍ഹി അതിരൂപതയുടെ ആസ്ഥാനവും സേക്രഡ് ഹാര്‍ട്ട് പള്ളിക്ക് സമീപമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ അടക്കമുള്ള ബിജെപി നേതാക്കളും വിശേഷ അവസരങ്ങളില്‍ ഈ പള്ളിയില്‍ എത്തിയിട്ടുണ്ട്.

Tags: Way of the Crossmedia misrepresents
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.