വാരണാസി ; വാരണാസി സ്വദേശിയായ റിസ്വാൻ ഖാനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് . 17 കാരനായ റിസ്വാൻ ഹനുമാൻ ചാലിസ ചൊല്ലുക മാത്രമല്ല, ഹനുമാൻസ്വാമിയുടെ മനോഹരമായ ചിത്രങ്ങൾ വരക്കുകയും ചെയ്യുന്നു. താൻ വരച്ച ഹനുമാൻ സ്വാമിയുടെ ചിത്രങ്ങളിലൊന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കണമെന്നതാണ് റിസ്വാന്റെ ഏറ്റവും വലിയ ആഗ്രഹം.
ലാൽപൂർ ഏരിയയിൽ താമസിക്കുന്ന റിസ്വാൻ 11-ാം ക്ലാസ് വിദ്യാർത്ഥിയാണ് . കഴിഞ്ഞ അഞ്ച് വർഷമായി ബിആർ ഫൗണ്ടേഷനിൽ കലയും കരകൗശലവും പഠിക്കുന്നു. പൂനം റായിയാണ് റിസ്വാന്റെ അദ്ധ്യാപിക. പൂനം റിസ്വാനെ കലയുടെ തന്ത്രങ്ങൾ പഠിപ്പിക്കുക മാത്രമല്ല, എല്ലാ മതങ്ങളോടുമുള്ള ബഹുമാനത്തിന്റെയും സ്നേഹത്തിന്റെയും പാഠം പഠിപ്പിക്കുകയും ചെയ്തു.
“എന്റെ അധ്യാപികയായ പൂനം മാഡത്തിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. അവർ ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും എല്ലാ മതങ്ങളെയും സമാധാനത്തോടെയും സാഹോദര്യത്തോടെയും ബഹുമാനിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു.“റിസ്വാൻ പറയുന്നു.
മുസ്ലീം വിശ്വാസിയായ റിസ്വാൻ വളരെ ഇഷ്ടത്തോടെയാണ് ഹനുമാൻ ചിത്രം വരയ്‌ക്കുന്നത് . മാത്രമല്ല ഹനുമാൻ ചിത്രം വരക്കുമ്പോൾ ഹനുമാൻ ചാലിസയും ചൊല്ലാറുണ്ട്. “എനിക്ക് ഖുറാൻ വായിക്കാൻ കഴിയുമെങ്കിൽ, എനിക്ക് ഹനുമാൻ ചാലിസയും വായിക്കാൻ കഴിയും, എന്നെ സംബന്ധിച്ചിടത്തോളം ഭക്തിയിൽ ഒരു വിവേചനവുമില്ല “- റിസ്വാൻ പറയുന്നു.
2024-ൽ വാരണാസിയിലെ പ്രശസ്തമായ സങ്കട് മോചൻ ക്ഷേത്രത്തിൽ സംഘടിപ്പിച്ച പെയിൻ്റിംഗ് എക്സിബിഷനിലും റിസ്വാൻ പങ്കെടുത്തു. ഈ പ്രദർശനത്തിൽ റിസ്വാൻ വരച്ച ഹനുമാൻ , രാമൻ, സീത, ലക്ഷ്മണൻ എന്നിവരുടെ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: