തിരുവനന്തപുരം: ബാലരാമപുരത്ത് വാഹനാപകടത്തില്‍ മധ്യവയസ്കന് മരിച്ചു.മീനുമായി പോയ പിക് അപ് വാന്‍ ബൈക്കിന് പിന്നിലിടിച്ച് പാല് കച്ചവടക്കാരന് അവണാകുഴി രാമപുരം കെ.ആര്.നിവാസില്‍ ആര്.എസ്. കുമാര്‍(50) ആണ് മരിച്ചത്.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ബാലരാമപുരം കൊടി നടയ്ക്ക് സമീപം ദേശീയ പാതയിലായിരുന്നു അപകടം. പാലുമായി തിരുവനന്തപുരം ഭാഗത്തേക്ക് പോയ ബൈക്കിന് പിന്നില്‍ മീനുമായി വന്ന പിക്അപ് വാഹനം ഇടിച്ചു കയറി.
ഇടിയുടെ ആഘാതത്തില്‍ ഗുരുതര പരിക്കേറ്റ കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പിക്അപ് വാന്‍ അമിത വേഗതയിലായിരുന്നതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികള്‍ പൊലീസിനെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: