തിരുവനന്തപുരം: ഓണറേറിയം വര്‍ദ്ധന അടക്കം ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകാനുളള തീരുമാനത്തിലാണ് ആശാ പ്രവര്‍ത്തകര്‍.
രാപകല്‍ സമരവും അനിശ്ചിതകാല നിരാഹാര സമരവും തുടരുമെന്ന് അറിയിച്ച സമരസമിതി ഓണറേറിയം കൂട്ടി നല്‍കാന്‍ തയാറായ തദ്ദേശ സ്ഥാപന ഭരണാധികാരികള്‍ക്ക് ആദരം അര്‍പ്പിക്കാനും തീരുമാനിച്ചു.
ഈ മാസം 21 നാണ് തദ്ദേശ സ്ഥാപന ഭരണാധികാരികള്‍ക്ക് ആദരം അര്‍പ്പിക്കുക. ആശാ പ്രവര്‍ത്തകര്‍ നടത്തുന്നത് ഐതിഹാസാക സമരമെന്ന് സമരസമിതി നേതാവ് മിനി പറഞ്ഞു.
ആശാസമരം ഇന്ന് 64 ാം ദിവസത്തിലേക്ക് കടന്നു.നിരാഹാര സമരം ഇന്ന് 26ാം ദിവസമാണ്.
സമരം ശക്തമാക്കുന്നതിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആശാ പ്രവര്‍ത്തകരെയും സാംസ്‌കാരിക-രാഷ്‌ട്രീയ പ്രമുഖരെയും അണിനിരത്തി പൗരസാഗരം സംഘടിപ്പിച്ചിരുന്നു. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് പരിപാടിയില്‍ പങ്കെടുത്തവര്‍ ഉയര്‍ത്തിയത്. സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിനാല്‍ പുതിയ സമരരീതികളിലേക്ക് കടക്കാനാണ് സമര സമിതിയുടെ തീരുമാനം.ആരോഗ്യ മന്ത്രിയുമായും തൊഴില്‍ മന്ത്രിയുമായും സമരസമിതി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: