മുംബൈ: ഈ കത്തുന്ന വേനല്‍ക്കാലത്ത് പത്ത് രൂപയ്‌ക്ക് നുരയുന്ന കാംപ കോള വെറും പത്ത് രൂപയ്‌ക്ക് നല്‍കുന്ന മുകേഷ് അംബാനിയുടെ തന്ത്രം വിജയിച്ചു. വിപണിയില്‍ ഇറക്കി 18 മാസങ്ങള്‍ക്കുള്ളില്‍ കാംപ കോളയില്‍ നിന്നും മാത്രം മുകേഷ് അംബാനി നേടിയത് ആയിരം കോടി രൂപ.
മാത്രമല്ല, ഷുഗര്‍ രോഗികളെക്കൊണ്ട് വലഞ്ഞ ഇന്ത്യയില്‍ അവര്‍ക്ക് കൂടി കുടിക്കാന്‍ പറ്റുന്ന കോള എന്നതായിരുന്നു മുകേഷ് അംബാനിയുടെ തന്ത്രം. പഞ്ചസാര തീരെയില്ലാത്ത (ഷുഗര്‍ ഫ്രി) ഒന്നാണ് കാംപ കോള. പെപ്സിയും കൊക്കകോളയും തീരെ പഞ്ചസാരയില്ലാത്തതോ, പഞ്ചസാര കുറഞ്ഞതോ ആയ പാനീയങ്ങള്‍ ഈ വര്‍ഷം പുറത്തിറക്കിയിട്ടുണ്ട്. മാത്രമല്ല, 200 മില്ലീലിറ്റര്‍ കുപ്പിക്ക് പത്ത് രൂപ മാത്രമേ ഈടാക്കുന്നുള്ളൂ. കത്തുന്ന ചൂടില്‍ അകം തണുപ്പിക്കാന്‍ വിലക്കുറവുള്ള പാനീയം ഇന്ത്യക്കാര്‍ വാങ്ങി ഉപയോഗിക്കുമെന്ന കണക്കുകൂട്ടലും മുകേഷ് അംബാനിക്കുണ്ടായിരുന്നു. അതും ക്ലിക്കായി. മാത്രമല്ല, പെപ്സി, കൊക്കകോള എന്നിവര്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ കമ്മീഷന്‍ മുകേഷ് അംബാനി നല്‍കാനും തയ്യാറായതോടെ കടക്കാര്‍ക്കും കാംപ കോള വില്‍ക്കാന്‍ ഉത്സാഹം. എല്ലാ ഫാക്ടറുകളും കൃത്യമായി വര്‍ക്ക് ചെയ്തതോടെയാണ് കാംപ കോള ഹിറ്റായത്.
എന്തായാലും പെപ്സിയുടെയും കൊക്കകോളയുടെയും കുത്തകയായിരുന്ന കോള വിപണിയുടെ ഒരു ഭാഗമാണ് റിലയന്‍സ് ഇക്കുറി പിടിച്ചെടുത്തത്. ആകര്‍ഷകമായ ടിവി, ഓണ്‍ലൈന്‍ പരസ്യങ്ങളുടെ അകമ്പടിയോടെയും കൃത്യമായ വിപണനശൃംഖലയും ഉപയോഗപ്പെടുത്തിയാണ് റിലയന്‍സ് രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: