മേടമാസപ്പുലരി വിഷുപ്പൂവ് ചൂടും സുരഭി
മലനാട്ടില്‍ മേളമായി മനസ്സാകെ ഓളമായി
കൊന്നചൂടും തെന്നല്‍ വിഷുപ്പാട്ടിന്നീണമായി
ചൂളമിട്ട നേരം മുളന്തണ്ടുമാര്‍ദ്രമായി.
കണ്ണുപൊത്തി ഉണരാന്‍
കൊതിയേറെയായി മാറി
കള്ളക്കണ്ണാ നിന്നെ കണി കാണും ഊഴമായി
കൈവിളക്കിനുള്ളില്‍ കൈനീട്ട വെട്ടമായി
നെഞ്ചിനുള്ളിലാകെ നൂറ് കൊന്നപൂക്കയായി.
മഞ്ഞണിഞ്ഞ കനവും മേടരാവി,നഴകുമായി
മോടികൂട്ടി നമ്മളും മോദമോടെ നില്‍ക്കയായി
വിഷുഉത്സവങ്ങള്‍ ഒക്കെയും വത്സരങ്ങള്‍ നില്‍ക്കണം
മത്സരങ്ങള്‍ മാറിടാന്‍ ഘോഷമോടെ ചേരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: