ബെംഗളുരു: മൈസുരുവിലെ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം. കോട്ടയം എരുമേലി എരുത്വാപ്പുഴ സ്വദേശിനി ഐടി ഉദ്യോഗസ്ഥ കാര്‍ത്തിക ബിജു (24) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ ഗിരിശങ്കര്‍ തരകനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബെംഗളുരുവിലെ ഒരു ഐടി സ്ഥാപനത്തില്‍ സഹപ്രവര്‍ത്തകരാണ് രണ്ട് പേരും.
ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മൈസുരു നഞ്ചന്‍ഗുഡിന് സമീപം കൊട്‌ഗൊള എന്ന സ്ഥലത്ത് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു.
യുവതി അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചു. യുവാവിനെ മൈസുരു ജെഎസ്എസ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. നാട്ടില്‍ നിന്ന് ബെംഗളുരുവിലേക്ക് മടങ്ങുകയായിരുന്നു ഇരു
പ്രതികരിക്കാൻ ഇവിടെ എഴുതുക: