കൊൽക്കത്ത : പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ബിജെപി സംസ്ഥാന പ്രസിഡൻ്റും കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയുമായ സുകാന്ത മജുംദാർ. ശനിയാഴ്ച കൊൽക്കത്തയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം മമതയ്‌ക്കെതിരെ തുറന്നടിച്ചത്.
മുർഷിദാബാദ് ജില്ലയിലെ സെൻസിറ്റീവ് പ്രദേശങ്ങളിൽ മമത ബാനർജി കർശനമായി ക്രമസമാധാനം നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഷംഷേർഗഞ്ച്, സുതി, ജംഗിപൂർ തുടങ്ങിയ പ്രദേശങ്ങളിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെടുമ്പോൾ മമതയുടെ സർക്കാർ മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് ബിജെപി ആയിരുന്നെങ്കിൽ ഇത്തരം നശീകരണ പ്രവർത്തനങ്ങളും ഗുണ്ടായിസവും അഞ്ച് മിനിറ്റിനുള്ളിൽ അടിച്ചമർത്തപ്പെടുമായിരുന്നുവെന്ന് മജുംദാർ ഉറപ്പിച്ച് പറഞ്ഞു. അക്രമത്തിൽ പത്ത് പോലീസുകാർക്ക് പരിക്കേറ്റതായും ബിഡിഒ ഓഫീസ് ജനക്കൂട്ടം തകർത്തതായും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പ്രീണന നയം കാരണം ആവശ്യമായ നടപടികൾ യഥാസമയം സ്വീകരിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
അധ്യാപകരുടെ ജോലി അവസാനിപ്പിക്കുന്ന വിഷയത്തിൽ നിന്ന് പൊതുജനശ്രദ്ധ തിരിച്ചുവിടാൻ വേണ്ടിയാണ് ഈ അക്രമാസക്തമായ പ്രതിഷേധങ്ങൾ മനഃപൂർവ്വം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. ഹിന്ദുക്കൾ എപ്പോഴും സമാധാനത്തിലും ബഹുസ്വരതയിലും വിശ്വസിക്കുന്നവരാണെന്നും എന്നാൽ മുർഷിദാബാദ് പോലുള്ള മുസ്ലീം ആധിപത്യ പ്രദേശങ്ങളിൽ നിന്ന് അവരെ പുറത്താക്കാൻ എന്തെങ്കിലും ശ്രമം നടന്നാൽ അവരുടെ സ്വത്വവും ബഹുമാനവും സംരക്ഷിക്കാൻ അവർ നിലകൊള്ളുമെന്നും മജുംദാർ പറഞ്ഞു.
ഇതിനു പുറമെ വഖഫ് ഭേദഗതി നിയമത്തെക്കുറിച്ച് പ്രചരിക്കുന്ന തെറ്റിദ്ധാരണകളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ന്യൂനപക്ഷ മതസ്ഥലങ്ങൾ ഈ നിയമപ്രകാരം ഏറ്റെടുക്കുമെന്ന് ചില ആളുകൾക്കിടയിൽ ഒരു ധാരണയുണ്ട്. എന്നാൽ ഇത് പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ബിജെപി അത്തരമൊരു നയത്തിൽ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തൃണമൂൽ കോൺഗ്രസുമായി ബന്ധപ്പെട്ട സ്വാധീനമുള്ള നേതാക്കൾ വഖഫ് സ്വത്തുക്കൾ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്നതിനാൽ അവർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മജുംദാർ മുസ്ലീം സമൂഹത്തിലെ ജനങ്ങളോട് അഭ്യർത്ഥിച്ചു. ദാരിദ്ര്യവും നിരക്ഷരതയും കൊണ്ട് നിങ്ങൾ മല്ലിടുമ്പോൾ ഈ സമ്പന്നർ നിങ്ങളെ ഉപയോഗിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച മുർഷിദാബാദിലെ ഷംഷേർഗഞ്ച് ബ്ലോക്കിന് കീഴിലുള്ള ധുലിയാൻ പ്രദേശത്ത് വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടു. ഇതിൽ ഒരാൾക്ക് വെടിയേറ്റു. വഖഫ് നിയമത്തിനെതിരെ പ്രതിഷേധിച്ച് വെള്ളിയാഴ്ച സുതി, ഷംഷേർഗഞ്ച് പ്രദേശങ്ങളിൽ വലിയ തോതിലുള്ള അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിനുശേഷം ഇവിടെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ബിഎസ്എഫ് നെ വിന്യസിച്ചു. ബംഗ്ലാദേശ് അതിർത്തിയോട് ചേർന്നാണ് മുർഷിദാബാദ് ജില്ല സ്ഥിതി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: