പമ്പ: ശബരിമല ദര്‍ശനത്തിന് എത്തിയ പത്തോളം പേര് ഭക്ഷ്യ വിഷബാധയേറ്റ് സന്നിധാനം ആശുപത്രിയില്‍ ചികിത്സ തേടിയ സംഭവത്തില്‍ നടപടി.പമ്പയിലെ ഹോട്ടല്‍ പമ്പ ഡ്യൂട്ടി മജിസ്ട്രെറ്റിന്റെ നേതൃത്വത്തില്‍ പൂട്ടിച്ചു.
ത്രിവേണി മണപ്പുറത്ത് പ്രവര്‍ത്തിക്കുന്ന കോഫീ ലാന്‍ഡ് ഹോട്ടലാണ് പൊലീസ് സഹായത്തോടെ ശനിയാഴ്ച ഉച്ചയോടെ പൂട്ടിച്ചത്. കൊല്ലം ശൂരനാട് നോര്‍ത്ത് വല്ല്യത്ത് വീട്ടില്‍ ഓമനക്കുട്ടന്റെ ഉടമസ്ഥതയിലുളളതാണ് ഹോട്ടല്‍.
ഇന്നും ഇന്നലെയുമായി ഈ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയത്. തുടര്‍ന്ന് പമ്പ ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ ഹോട്ടലില്‍ പരിശോധന നടത്തി. കടയുടെ ലൈസന്‍സും മറ്റും പരിശോധിച്ചതില്‍ ഉടമയുടെ പേരില്‍ ലൈസന്‍സ് ലഭിച്ചതായി കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: