India

ഡല്‍ഹിയില്‍ നിന്നും പത്തംഗ സംഘത്തെ അയച്ച് മോദി സർക്കാർ ; ഛത്തീസ്ഗഡില്‍ വഖഫ് സ്വത്തുക്കളുടെ പരിശോധന ആരംഭിച്ചു

Published by

റായ്പൂര്‍: വഖഫ് ഭേദഗതി നിയമം പാസായതിന് പിന്നാലെ ഛത്തീസ്ഗഡില്‍ വഖഫ് സ്വത്തുക്കളുടെ പരിശോധന ആരംഭിച്ചു. കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയില്‍ നിന്നും അയച്ച പത്തംഗ സംഘമാണ് റായ്പൂരില്‍ എത്തിയത് . വഖഫ് സ്വത്തുക്കളുടെ നിലവിലെ അവസ്ഥകള്‍ പരിശോധിക്കാനും പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ റിപോര്‍ട്ട് തയ്യാറാക്കാനുമാണ് സംഘം എത്തിയിരിക്കുന്നത്. ഛത്തീസ്ഗഢിലെ ബിജെപി നേതാവും വഖഫ് ബോര്‍ഡ് ചെയര്‍മാനുമായ സലീം രാജ് സംഘത്തെ അനുഗമിക്കുന്നുണ്ട്.

റായ്പൂരിലെ തിക്രപാറയിലെ ഫതഹ് ഷാ മാര്‍ക്കറ്റില്‍ സംഘം പരിശോധന നടത്തി. സംസ്ഥാനത്തെ ഏറ്റവും പ്രധാന വഖഫ് സ്വത്താണ് ഈ മാർക്കറ്റ്. നിലവില്‍ റായ്പൂരിലെയും മഹാസമുന്ദ് ബലോദബസാറിലെയും പരിശോധനകള്‍ കഴിഞ്ഞതായി സലീം രാജ് പറഞ്ഞു. വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുന്ന പള്ളികള്‍ക്കും ദര്‍ഗകള്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് സലീം രാജ് നേരത്തെ പറഞ്ഞിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by