Kerala

വീണാ വിജയന്റെ മാസപ്പടി കേസ് : ബിനോയ് വിശ്വത്തിന്റെ നിലപാടിനെ വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി

വീണാ വിജയന്റെ കാര്യത്തില്‍ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ടെന്നും കേസ് കൈകാര്യം ചെയ്യാന്‍ വീണയ്ക്ക് അറിയാമെന്നും വി ശിവന്‍കുട്ടി

Published by

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് പിന്തുണ നല്‍കുന്നില്ലെന്ന സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാടിനെ വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി.

വീണാ വിജയന്റെ കാര്യത്തില്‍ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ടെന്നും കേസ് കൈകാര്യം ചെയ്യാന്‍ വീണയ്‌ക്ക് അറിയാമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.കേസിന് പിന്നില്‍ രാഷ്‌ട്രീയ ദുഷ്ടലാക്കുണ്ടെന്ന് പറഞ്ഞ മന്ത്രി എല്‍ഡിഎഫ് പിണറായിക്ക് പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. ബിനോയ് വിശ്വം അഭിപ്രായം പറയേണ്ടിയിരുന്നത് ഇടത് മുന്നണിയോഗത്തിലാണ്.

പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിലും ബിനോയ് വിശ്വത്തിന് എതിരഭിപ്രായമില്ല. കേന്ദ്ര സര്‍ക്കാരിന്റെ പണമായതുകൊണ്ട് കേരളം വാങ്ങാതിരിക്കേണ്ട കാര്യമില്ലെന്ന് ശിവന്‍ കുട്ടി പറഞ്ഞു.കേരളത്തിലെ നയങ്ങളും നിലപാടുകളുമാണ് വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കുന്നത്. ബിനോയ് വിശ്വം ഓഫീസിലേക്ക് വന്നാല്‍ നേരിട്ട് ബോധ്യപ്പെടുത്താം.

വികസനത്തിന് കേന്ദ്രം നല്‍കുന്ന പണം ചെലവഴിക്കുന്നതില്‍ എന്താണ് തെറ്റ്. പ്രതിപക്ഷ നേതാവ് പറയേണ്ട കാര്യങ്ങള്‍ ബിനോയ് വിശ്വംഏറ്റെടുക്കേണ്ടതില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക