കൊച്ചി: കാര്‍ഷിക വായ്പ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടിയ കേസില്‍ യുവതി പിടിയില്‍. എളമക്കര സ്വാമിപടി സ്വദേശിനി രേഷ്മ കെ. നായര്‍(46) ബംഗളൂരുവില്‍ നിന്നാണ് പിടിയലായത്.
പരാതിക്കാരിക്ക് ബിസിനസില്‍ ഉണ്ടായ നഷ്ടം നികത്താന്‍ കാര്‍ഷിക സഹകരണബാങ്കില്‍ നിന്ന് വായ്പ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.പരാതിക്കാരിയുമായി രേഷ്മ കെ. നായര്‍ 2017മുതല്‍ സൗഹൃദം സ്ഥാപിച്ചിരുന്നു.
വായ്പ തരപ്പെടുത്താനുള്ള ചെലവിനെന്ന് പറഞ്ഞ് 2020മുതല്‍ 17 ലക്ഷം രൂപയോളം പരാതിക്കാരിയായ യുവതിയില്‍ നിന്ന് വാങ്ങിയിരുന്നു രേഷ്മ കെ. നായര്‍.എന്നാല്‍ വായ്പ തരപ്പെടുത്തി നല്‍കിയില്ല. പലവട്ടം ചോദിച്ചിട്ടും പണം മടക്കി നല്‍കിയതുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: