ന്യൂദല്‍ഹി: വിദേശത്ത് എംബിബിഎസ് പഠിച്ച ശേഷം ഇന്ത്യയില്‍ തിരികെ വന്ന് പ്രാക്ടീസ് ചെയ്യാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതാന്‍ മറക്കരുത്. നീറ്റ് (യുജി) എഴുതാത്തവര്‍ക്ക് വിദേശ എംബിബിഎസിനു ശേഷം ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാനാവില്ല. ഇത് സംബന്ധിച്ച് ദേശീയ മെഡിക്കല്‍ കമ്മീഷന്റെ വ്യവസ്ഥ സുപ്രീംകോടതി അടുത്ത കാലത്ത് ശരി വച്ചിരുന്നു വിദേശത്ത് പഠനം പൂര്‍ത്തിയാക്കിയവര്‍ ഇന്ത്യയില്‍ പരിശീലനം നേടാനുള്ള യോഗ്യതാ പരീക്ഷ വിജയിക്കണമെന്ന വ്യവസ്ഥയ്‌ക്കു പുറമെയാണിത്. 2018 ലാണ് നീറ്റ് സംബന്ധിച്ച വ്യവസ്ഥ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ഉള്‍പ്പെടുത്തിയത്. ഇത് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയതാണ്. ഒരുതവണ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിക്കാരോട് പോലും കോടതി ദയവു കാണിച്ചില്ല. അതായത് നീറ്റ് (യുജി) പാസാകാതെ വിദേശത്ത് എംബിബിഎസ് പഠനം നടത്തിയാല്‍ ഇവിടുത്തെ യോഗ്യത പരീക്ഷ പാസാകാനോ ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാനോ സാധ്യമല്ല. വിദേശത്തുതന്നെ ഡോക്ടറായി തുടരേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: