Kerala

:കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയര്‍ത്തി, ഡോ.വര്‍ഗീസ് ചക്കാലക്കല്‍ പ്രഥമ ആര്‍ച്ച് ബിഷപ്

ഓശന ഞായര്‍ സമ്മാനമാണ് ലഭിച്ചതെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി

Published by

കോഴിക്കോട് :കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയര്‍ത്തിയ വത്തിക്കാന്‍ ഡോ.വര്‍ഗീസ് ചക്കാലക്കലിനെ ആര്‍ച്ച് ബിഷപ്പായും പ്രഖ്യാപിച്ചു. കണ്ണൂര്‍, സുല്‍ത്താന്‍പേട്ട് രൂപതകളാണ് കോഴിക്കോട് അതിരൂപതയ്‌ക്ക് കീഴില്‍ ഉളളത്.

കോഴിക്കോട് രൂപത സ്ഥാപിതമായി 102 വര്‍ഷം പിന്നിടവെയാണ് പുതിയ പ്രഖ്യാപനം.കോഴിക്കോട് രൂപത സ്ഥാപിതമായത്1923 ജൂണ്‍ 12 നാണ് .

കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയര്‍ത്തിയ പ്രഖ്യാപനം വത്തിക്കാനില്‍ ആണ് നടന്നത്.തലശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രഖ്യാപനം വായിച്ചത്.

ഓശന ഞായര്‍ സമ്മാനമാണ് ലഭിച്ചതെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പ്രതികരിച്ചു.

തൃശൂര്‍ മാള സ്വദേശിയായ ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പ് ആയി.2012 ലാണ് വര്‍ഗീസ് ചക്കാലക്കല്‍ കോഴിക്കോട് ബിഷപ്പായി ചുമതലയേറ്റത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക