Kerala

തൃശൂര്‍ പൂരം വെടിക്കെട്ട് നിയമാനുസൃതം നടത്തും; ഹൈക്കോടതിയില്‍ നിലപാടറിയിച്ച് സര്‍ക്കാര്‍

സര്‍ക്കാര്‍ നിലപാട് രേഖപ്പെടുത്തിയ ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി

Published by

എറണാകുളം : തൃശൂര്‍ പൂരം വെടിക്കെട്ട് നിയമാനുസൃതം നടത്തുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഈ പ്രദേശത്തെ അന്തരീക്ഷ ഗുണ നിലവാരം ഉറപ്പുവരുത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

പൂരം വെടിക്കെട്ട് ചോദ്യം ചെയ്ത് തൃശൂര്‍ തിരുവമ്പാടി സ്വദേശി വെങ്കിടാചലം ഹര്‍ജി നല്‍കിയിരുന്നു. ഇതിലാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചത്.

സര്‍ക്കാര്‍ നിലപാട് രേഖപ്പെടുത്തിയ ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി. ഹര്‍ജിക്കാരന് പിന്നീട് പരാതിയുണ്ടെങ്കില്‍ അപ്പോള്‍ കോടതിയെ സമീപിക്കാം എന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു.പൂരം വെടിക്കെട്ട് മൂലം അന്തരീക്ഷ മലിനീകരണവും ശബ്ദമലിനീകരണവും ഉണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ കോടതിയിലെത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by