കൊല്‍ക്കത്ത: വഖഫ് ബില്‍ പാസാക്കിയതിന് പിന്നാലെ പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയില്‍ ആരംഭിച്ച കലാപം ദിവസങ്ങള്‍ക്ക് ശേഷവും തുടരുന്നു. ഇതുവരെ 110 അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് വാഹനങ്ങളടക്കം തീവെച്ചു തകര്‍ത്ത നിരവധി സംഭവങ്ങളാണ് ബംഗാളില്‍ തുടരുന്നത്. മൂര്‍ഷിദാബാദിന് പിന്നാലെ സൗത്ത് പര്‍ഗാനസ്, ഹൂഗ്ലി ജില്ലകളിലും മുസ്ലിംകള്‍ കലാപം തുടരുകയാണ്.
സുതിയില്‍ നിന്ന് 70 പേരെയും സംസേര്‍ഗഞ്ചില്‍ നിന്ന് 41 പേരെയുമാണ് കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബംഗാളില്‍ നടക്കുന്നത് പ്രതിഷേധമല്ലെന്നും ജിഹാദികള്‍ മറ്റു സമുദായങ്ങളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ നടത്തുന്ന നീക്കങ്ങളാണെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാര്‍ കലാപകാരികള്‍ക്കെതിരെ യാതൊന്നും ചെയ്യുന്നില്ലെന്നും മമതാ സര്‍ക്കാരിന്റെ നിശബ്ദത കലാപകാരികള്‍ക്ക് പ്രോത്സാഹനമാണെന്നും അധികാരി കുറ്റപ്പെടുത്തി.
അതിനിടെ ജനസംഖ്യയുടെ 40 ശതമാനം മുസ്ലിംകളായിട്ടും അസമില്‍ വഖഫ് ബില്ലിനെതിരെ യാതൊരു തരത്തിലുമുള്ള പ്രതിഷേധങ്ങളും കലാപങ്ങളുമില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ക്രമസമാധാന പാലനത്തിന് നിര്‍വഹിച്ച കുറ്റമറ്റ ക്രമീകരണങ്ങളാണ് ഇതിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: