ഹൈദരാബാദ് : തെലങ്കാനയിലെ മുളുഗു ജില്ലയിൽ വെള്ളിയാഴ്ച നിരോധിത സിപിഐ (മാവോയിസ്റ്റ്) യിലെ 22 പേർ പോലീസിന് മുന്നിൽ കീഴടങ്ങിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. കീഴടങ്ങിയവരിൽ മൂന്ന് ഏരിയ കമ്മിറ്റി അംഗങ്ങളും ഒരു പാർട്ടി അംഗവും സംഘടനയുടെ റെവല്യൂഷണറി പീപ്പിൾസ് കമ്മിറ്റിയിലെ 18 അംഗങ്ങളും ഉൾപ്പെടുന്നുവെന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
കീഴടങ്ങിയ മൂന്ന് ഏരിയ കമ്മിറ്റി അംഗങ്ങൾ മാധവി മാസ (മുളുഗു ജില്ല സ്വദേശി), മുച്ചകി ജോഗ റാം എന്ന ജോഗ, താതി ജോഗ പുവാർത്തി (ഇരുവരും ഛത്തീസ്ഗഢ് സ്വദേശികൾ) എന്നിവരാണ്. നിരവധി സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട വിവിധ അക്രമ സംഭവങ്ങളിൽ മൂവരും പങ്കെടുത്തതായി പ്രസ്താവനയിൽ പറയുന്നു.
സിപിഐ (മാവോയിസ്റ്റ്) സംഘങ്ങളോട് കീഴടങ്ങാനും കുടുംബത്തോടൊപ്പം സമാധാനപരമായ ജീവിതം നയിക്കാനും ജില്ലാ പോലീസ് സൂപ്രണ്ട് ശബരീഷ് പി അഭ്യർത്ഥിച്ചു. ആയുധം ഉപേക്ഷിച്ചവരുടെ പുനരധിവാസത്തിനായി ജില്ലാ പോലീസ് ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞതായും പ്രസ്താവനയിൽ പറയുന്നു.
അതേ സമയം 2026 ഓടു കൂടി രാജ്യത്തെ ഇടത് ഭീകരവാദം അവസാനിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: