കോഴിക്കോട്: ജമാ അത്തെ ഇസ്ലാമി ഹിന്ദിന്റെ വിദ്യാര്‍ത്ഥി സംഘടനയായ സ്റ്റുഡന്‍റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷനും ജമാ അത്തെ ഇസ്ലാമിയുടെ പ്രോക്സി സംഘടനയെന്നറിയപ്പെടുന്ന സോളിഡാരിറ്റിയും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ വഖഫ് ഭേദഗതി ബില്ലിനെതിരെ നടത്തിയ കരിപ്പൂര്‍ വിമാനത്താവള മാര്‍ച്ചില്‍ ഉപയോഗിച്ചത് അപകടകാരികളായ ഭീകരവാദ നേതാക്കളുടെ ചിത്രം. ഈജിപ്തിലെ ഭീകര സംഘടന മുസ്ലീം ബ്രദർഹുഡ് സ്ഥാപകൻ ഇമാം ഹസനുൽ ബന്നയുടെയുടെയും സയ്യിദ് ഇബ്രാഹിം ഹുസൈൻ ഷാദിലി ഖുതുബ് എന്ന സയ്യിദ് ഖുതുബിന്റെയും ചിത്രങ്ങൾ പതിച്ച ബോർഡുകൾ ആണ് സമരക്കാര്‍ പ്രദർശിപ്പിച്ചത്.
നേരത്തെ ഹമാസ് നേതാക്കളുടെയും മറ്റും ചിത്രങ്ങള്‍ ചിത്രങ്ങള്‍ ആനപ്പുറത്ത് എഴുന്നെള്ളിച്ചത് നമ്മള്‍ കണ്ടതാണ്. എന്നാല്‍ ഇപ്പോഴിതാ ഇവരുടെ സ്നേഹം ഹമാസില്‍ നിന്നും പോയി മുസ്ലിം ബ്രദര്‍ഹുഡിലേക്ക്
വരെ എത്തിയിരിക്കുന്നത് കൂടുതല്‍ അപകടകരമാണെന്ന് സ്വതന്ത്ര രാഷ്‌ട്രീയ നിരീക്ഷകനായ ശ്രീജിത് പണിയ്‌ക്ക്രര്‍ പറഞ്ഞു. ഒരു ടിവി ചാനല്‍ ചര്‍ച്ചയിലാണ് അദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.
ഉപയോഗിക്കുന്നത് ? ഇന്ത്യ മുസ്ലിം ബ്രദര്‍ഹുഡിനെ നിരോധിച്ചിട്ടില്ല എന്ന് ന്യായീകരിക്കുകയാണ് ഇവര്‍. എന്നാല്‍ ഇന്ത്യയ്‌ക്ക് എതിരെ ഇതുവരെ മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തിക്കാത്തിടത്തോളം ഇന്ത്യയ്‌ക്ക് ഈ സംഘടനയെ നിരോധിക്കേണ്ട കാര്യമില്ല. യുഎഇയില്‍ സൗദിയില്‍ സിറിയയില്‍ എല്ലാം നിരോധിച്ച സംഘടനയാണ് മുസ്ലിം ബ്രദര്‍ഹുഡ്. ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഇമാം ഹസന്നുള്‍ ബന്ന, മറ്റൊരു നേതാവായ സയ്യിദ് ഇബ്രാഹിം ഹുസൈൻ ഷാദിലി ഖുതുബ് എന്ന സയ്യിദ് ഖുതുബ് എന്നിവര്‍ ഹമാസ് ഭീകരരേക്കാള്‍ അപകടകാരികളായ ഭീകരവാദികളാണ്. സയ്യിദ് ഖുതുബിന്റെ സന്ദേശങ്ങളാണ് അല്‍ ക്വെയ്ദ പോലുള്ള ഭീകര സംഘടനകള്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഇസ്ലാം ഭരണം ലോകമാകെ വേണമെന്നും ശരിയ നിയമമാണ് ലോകത്തെങ്ങും വേണ്ടതെന്നും പറയുന്ന മതമൗലികവാദ സന്ദേശങ്ങളാണ് സയ്യിദ് ഖുതുബിന്‍റേത്. ഇദ്ദേഹത്തിന്റെ മതമൗലികവാദം പ്രചരിപ്പിക്കുന്ന വഴിയടയാളങ്ങള്‍ എന്ന പുസ്തകത്തിന്റെ പേരില്‍ ആണ് ഈജിപ്ത് സര്‍ക്കാര്‍ സയ്യിദ് ഖുതുബിന്റെ പേരില്‍ വധശിക്ഷ വിധിച്ചത്.
അതുപോലെ ഇസ്ലാമിക മത സാഹിത്യം കേന്ദ്രീകരിച്ചുള്ള ഭീകര പ്രത്യയശാസ്ത്രം അവതരിപ്പിച്ചുകൊണ്ടുള്ള ഹസനുൽ-ബന്നയുടെ രചനകളാണ് ഇന്ന് കാണുന്ന ഇസ്ലാമിക ഭീകരതയുടെ ബൗദ്ധികമായ അടിത്തറ. ഹസനുൽ-ബന്ന ഈജിപ്തിൽ വെച്ച് അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു.
ഈ തീവ്രവാദി നേതാക്കള്‍ നമ്മുടെ നാട്ടിലെ മുസ്ലിങ്ങള്‍ക്ക് വേണ്ടി എന്താണ് ചെയ്തിരിക്കുന്നത്. പൊളിറ്റിക്കല്‍ ഇസ്ലാമിനെ ഇവിടെ ടൂളായി ഉപയോഗിക്കുകയാണ്.- ശ്രീജിത് പണിയ്‌ക്കര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: