കോഴിക്കോട്: കഴിഞ്ഞ ദിവസം ഹമാസ് ഭീകരരുടെ ചിത്രങ്ങള്‍ ഉപയോഗിച്ചും പ്രധാനമന്ത്രിക്കെതിരെ മതപരമായ മുദ്രാവാക്യങ്ങളുയര്‍ത്തിയും ജമാ അത്തെ ഇസ്ലാമി ഹിന്ദിന്റെ വിദ്യാര്‍ത്ഥി സംഘടനയായ സ്റ്റുഡന്‍റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷനും സോളിഡാരിറ്റിയും നടത്തിയ കരിപ്പൂര്‍ വിമാനത്താവള മാര്‍ച്ച് രാജ്യത്തിന്റെ നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് സ്വതന്ത്ര നിരീക്ഷകനായ ശ്രീജിത് പണിയ്‌ക്കര്‍. ഒരു ടിവി ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ശ്രീജിത് പണിയ്‌ക്കര്‍.
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ വഖഫ് ബില്‍ ഭേദഗതിയ്‌ക്കെതിരെ പ്രതിഷേധിക്കാന്‍ രാജ്യത്ത് ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. നിയമത്തിനകത്ത് നിന്നും പൊതുഗതാഗതത്തെയും നിയമവ്യവസ്ഥയെയും വെല്ലുവിളിയ്‌ക്കാതെ ആര്‍ക്കും പ്രതിഷേധിക്കാം. പക്ഷെ കരിപ്പൂരിലേക്ക് പ്രകടനം നടത്തിയ ജമാ അത്തെ ഇസ്ലാമി വിദ്യാര്‍ത്ഥികള്‍ പറയുന്നത് വഖഫ് ഭേദഗതി ബില്‍ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നാണ്. വാസ്തവത്തില്‍ ഇവരുടെ പ്രകടനത്തിന് പൊലീസിന്റെ അനുമതി കിട്ടിയിട്ടില്ലെന്നാണ് അറിയുന്നത്. അതിനര്‍ത്ഥം അവര്‍ നിയമവാഴ്ചയെ വെല്ലുവിളിച്ചുവെന്നാണ്. ഇവരുടെ മുദ്രാവാക്യങ്ങളും രാജ്യദ്രോഹപരമായവയായിരുന്നു. – ശ്രീജിത് പണിയ്‌ക്കര്‍ ചൂണ്ടിക്കാട്ടി.
എന്തിനാണ് ഇവര്‍ ചിത്രങ്ങള്‍ മുസ്ലിം ബ്രദര്‍ഹുഡ് പോലുള്ള ഭീകരസംഘടനകളുടെ നേതാവിന്റെ ചിത്രം പ്രകടനത്തില‍് ഉപയോഗിക്കുന്നത് ? ഇന്ത്യ മുസ്ലിം ബ്രദര്‍ഹുഡിനെ നിരോധിച്ചിട്ടില്ല എന്ന് ന്യായീകരിക്കുകയാണ് ഇവര്‍. എന്നാല്‍ ഇന്ത്യയ്‌ക്ക് എതിരെ ഇതുവരെ മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തിക്കാത്തിടത്തോളം ഇന്ത്യയ്‌ക്ക് ഈ സംഘടനയെ നിരോധിക്കേണ്ട കാര്യമില്ല. യുഎഇയില്‍ സൗദിയില്‍ സിറിയയില്‍ എല്ലാം നിരോധിച്ച സംഘടനയാണ് മുസ്ലിം ബ്രദര്‍ഹുഡ്. ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഇമാം ഹസന്നുള്‍ ബന്ന, ഹമാസ് സ്ഥാപകനായ അഹമ്മദ് യാസിന്‍, യഹിയ സിന്‍വാര്‍ തുടങ്ങിയവരുടെ ചിത്രങ്ങളുമായാണ് ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥിവിഭാഗം പ്രവര്‍ത്തകര്‍ വിമാനത്താവളത്തിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചത്. സയ്യിദ് ഖുതുബ് പോലുള്ള അപകടകാരികളായ തീവ്രവാദികളുടെ ചിത്രങ്ങള്‍ എന്തിനാണ് ഇവര്‍ ഉപയോഗിക്കുന്നത്?ഇദ്ദേഹത്തിന്റെ സന്ദേശങ്ങളാണ് അല്‍ ക്വെയ്ദ പോലുള്ള ഭീകര സംഘടനകള്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഇസ്ലാം ഭരണം ലോകമാകെ വേണമെന്നും ശരിയ നിയമമാണ് ലോകത്തെങ്ങും വേണ്ടതെന്നും പറയുന്ന സന്ദേശങ്ങളാണ് സയ്യിദ് കുത്തബിന്‍റേത്. – ശ്രീജിത് പണിയ്‌ക്കര്‍ പറയുന്നു.
നേരത്തെ ഹമാസ് നേതാക്കളുടെയും മറ്റും ചിത്രങ്ങള്‍ ചിത്രങ്ങള്‍ ആനപ്പുറത്ത് എഴുന്നെള്ളിച്ചത് നമ്മള്‍ കണ്ടതാണ്. എന്നാല്‍ ഇപ്പോഴിതാ ഇവരുടെ സ്നേഹം ഹമാസില്‍ നിന്നും പോയി മുസ്ലിം ബ്രദര്‍ഹുഡിലേക്ക് വരെ എത്തിയിരിക്കുന്നു. ഈ തീവ്രവാദി നേതാക്കള്‍ നമ്മുടെ നാട്ടിലെ മുസ്ലിങ്ങള്‍ക്ക് വേണ്ടി എന്താണ് ചെയ്തിരിക്കുന്നത്. പൊളിറ്റിക്കല്‍ ഇസ്ലാമിനെ ഇവിടെ ടൂളായി ഉപയോഗിക്കുകയാണ്. – ശ്രീജിത് പണിയ്‌ക്കര്‍ പറയുന്നു.
പലസ്തീനികള്‍ക്ക് പലസ്തീനില്‍ ന്യായമായി ജീവിക്കാനുള്ള അവകാശമുണ്ട്. ഇവരുടെ അവകാശം ഇന്ത്യയും ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. പക്ഷെ അവര്‍ക്ക് വേണ്ടി ഹമാസ് പോലുള്ള ഭീകരസംഘടനകള്‍ രംഗത്ത് വന്നതാണ് അപകടം. ഈ നാട്ടിലെ മുസ്ലിങ്ങള്‍ക്ക് ഇവരെക്കൊണ്ട് നയാപൈസയുടെ ഉപയോഗം ഇല്ല. പിന്നെ എന്തിനാണ് ഇവരുടെയൊക്കെ ചിത്രങ്ങല്‍ ഇവര്‍ പ്രകടനത്തില്‍ ഉപയോഗിക്കുന്നത്. അതിനര്‍ത്ഥം പൊളിറ്റിക്കല്‍ ഇസ്ലാമിനെ ഒരു ഉപകരണമായി ഉപയോഗിക്കുക എന്നത് തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: