ചണ്ഡീഗഡ് : 2031 ല്‍ തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യമായ 4 ദശലക്ഷം യൂണിറ്റ് മറികടക്കാനുള്ള നീക്കവുമായി മാരുതി സുസുക്കി ഇന്ത്യ. ഹരിയാനയിലെ ഖാര്‍ഖോഡ പ്ലാന്റില്‍ 7,410 കോടി രൂപയുടെ മൂന്നാമത്തെ പ്ലാന്റ് യാഥാര്‍ത്ഥ്യമാവുന്നതോടെ മാരുതി സുസുക്കിയുടെ മൊത്തം ഉല്‍പ്പാദന ശേഷി 4.35 ദശലക്ഷം യൂണിറ്റിലെത്തും മൂന്നാം പ്ലാന്റില്‍ വാര്‍ഷിക ഉല്‍പ്പാദന ശേഷി 250,000 യൂണിറ്റാണ് പ്രതീക്ഷിക്കുന്നത്. ഈ വിപുലീകരണത്തോടെ, 2029 ല്‍ ഖാര്‍ഖോഡ പ്ലാന്റിലെ മൊത്തം ശേഷി പ്രതിവര്‍ഷം 750,000 വാഹനങ്ങളിലെത്തും.
ഫെബ്രുവരിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഖാര്‍ഖോഡ പ്ലാന്റില്‍ നിലവില്‍ പ്രതിവര്‍ഷം 250,000 വാഹനങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. നിര്‍മ്മാണത്തിലിരിക്കുന്ന രണ്ടാമത്തെ പ്ലാന്റ് പൂര്‍ത്തിയാകുമ്പോള്‍ 250,000 ലക്ഷം യൂണിറ്റുകള്‍ കൂടി ഉത്പാദനം നടക്കും.
ഹരിയാനയിലെ ഗുരുഗ്രാം, മനേസര്‍, ഖാര്‍ഖോഡ എന്നിവിടങ്ങളിലെയും ഗുജറാത്തിലെ ഹന്സല്പൂരിലെയും പ്ലാന്റുകളിലായി കമ്പനിക്ക് 2.6 ദശലക്ഷം വാഹനങ്ങളുടെ മൊത്തം ഉല്‍പ്പാദന ശേഷിയുണ്ട്.
2024 ല്‍ ആദ്യമായി 2 ദശലക്ഷത്തിലധികം വാഹനങ്ങള്‍ മാരുതി നിര്‍മ്മിച്ചു. ഇതില്‍ 60% ഹരിയാന പ്ലാന്റുകളില്‍ നിന്നാണ്, ബാക്കി 40% ഗുജറാത്ത് പ്ലാന്റില്‍ നിന്നും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: