Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെളളാപ്പളളി പറഞ്ഞത് നിലവിലെ യാഥാര്‍ത്ഥ്യമെന്ന് മുഖ്യമന്ത്രി, ഗുരു സന്ദേശങ്ങളെ പ്രായോഗിക പ്രവര്‍ത്തനങ്ങളുമായി സമന്വയിപ്പിച്ചു

ജനമനസുകളില്‍ നല്ലതുപോലെ കയറുന്ന രീതിയിലാണ് വെള്ളാപ്പള്ളി കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2025, 07:43 pm IST
in Kerala, Alappuzha

ആലപ്പുഴ : മലപ്പുറം ചുങ്കത്തറയില്‍ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസംഗത്തെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും ഒരു രാഷ്‌ട്രീയ പ്രസ്ഥാനത്തിനോട് വിരോധമോ മമതയോ വച്ച് പറഞ്ഞതല്ലെന്നും നിലവിലെ യാഥാര്‍ത്ഥ്യം വച്ച് വെള്ളാപ്പള്ളി പറഞ്ഞകാര്യങ്ങളാണ് അതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു രാഷ്‌ട്രീയ പ്രസ്ഥാനത്തിനെതിരായിട്ടാണ് വെള്ളാപ്പള്ളി സംസാരിച്ചത്.എസ്എന്‍ഡിപി യോഗം ,എസ്എന്‍ ട്രസ്റ്റ് എന്നിവയുടെ നേതൃതലത്തില്‍ മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ വെള്ളാപ്പള്ളി നടേശനെ ആദരിക്കുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരസ്യ പിന്തുണ.

മൂന്ന് ദശാബ്ദം എസ്എന്‍ഡിപി നേതൃത്വത്തില്‍ ഇരിക്കുക എന്നത് അപൂര്‍വതയാണ്. സമൂഹത്തില്‍ അപൂര്‍വ്വം ചില വ്യക്തികള്‍ക്കാണ് ഇത്തരത്തിലുള്ള അവസരം ലഭിക്കുക.കേരളത്തിന്റെ വളര്‍ച്ചയ്‌ക്ക് വലിയ സംഭാവനകള്‍ നല്‍കിയ സംഘടനയാണ് എസ്എന്‍ഡിപി. അതിനെ മുപ്പത് വര്‍ഷം നയിച്ചു എന്നത് കുമാരനാശാന് പോലും കഴിയാത്ത കാര്യമാണ്. കുമാരനാശാന്‍ 16 വര്‍ഷമാണ് സംഘടനയുടെ തലപ്പത്ത് ഇരുന്നത്.

ജനമനസുകളില്‍ നല്ലതുപോലെ കയറുന്ന രീതിയിലാണ് വെള്ളാപ്പള്ളി കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. സരസ്വതി വിലാസം അദ്ദേഹത്തിന്റെ ഭാഷയ്‌ക്കുണ്ടെന്ന് നാടന്‍ ഭാഷയില്‍ പറയാം. മതനിരപേക്ഷ നിലപാട് എല്ലാ ഘട്ടത്തിലും ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ച വ്യക്തിയാണ് അദ്ദേഹം.

അടുത്തിടെ തെറ്റിദ്ധാരണകള്‍ പരത്താനുള്ള അവസരം അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഭാഗമായി വന്നു. ഇത് ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ വെള്ളാപ്പള്ളിയെ അടുത്തറിയുന്നവര്‍ക്ക് അദ്ദേഹം ഒരു മതത്തിനും എതിരല്ലെന്ന് അറിയാം. പ്രസംഗത്തില്‍ കൂടുതല്‍ ശ്രദ്ധ വെള്ളാപ്പള്ളി പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്കെതിരെ അദ്ദേഹം പറഞ്ഞത് ആ പാര്‍ട്ടിക്ക് വേണ്ടി ചിലര്‍ തെറ്റായി പ്രചരിപ്പിച്ചുവെന്നും ഏതിനെയും വക്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ആ പാര്‍ട്ടിയെ സംരക്ഷിക്കാന്‍ താല്പര്യമുള്ളവര്‍ അതിനെതിരെ വന്നു. അതാണ് സംഭവിച്ചത്.

അനിതര സാധാരണമായ കര്‍മ്മശേഷിയും നേതൃപാടവവും കൊണ്ട് വെള്ളാപ്പള്ളി രണ്ട് ചരിത്ര നിയോഗങ്ങളുടെ നെറുകയില്‍ എത്തി നില്‍ക്കുകയാണ്. ആത്മാഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കാന്‍ എസ്എന്‍ഡിപി യോഗം അംഗങ്ങള്‍ക്ക് ആശയും ആവേശവും നല്‍കി എന്നതാണ് വെള്ളാപ്പള്ളി നടേശനെന്ന നേതാവിനെ വ്യത്യസ്തനാക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൊണ്ട് വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി യോഗത്തെയും എസ്എന്‍ ട്രസ്റ്റിനെയും വളര്‍ത്തി.

മെച്ചപ്പെട്ട രീതിയില്‍ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ വെള്ളാപ്പള്ളിക്ക് സാധിക്കുന്നുണ്ട്. ദൗര്‍ബല്യങ്ങള്‍ ഉണ്ടാക്കാതെ സംഘടനയെ വളര്‍ച്ചയുടെ പാതയിലേക്ക് നയിച്ചു. തുടര്‍ച്ചയായി വിശ്വാസം നേടിയെടുക്കാനും നിലനിര്‍ത്തുവാനും വെളളാപ്പള്ളി നടേശന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശ്രീനാരായണഗുരു സന്ദേശങ്ങളെ പ്രായോഗിക പ്രവര്‍ത്തനങ്ങളുമായി സമന്വയിപ്പിക്കാന്‍ വെള്ളാപ്പള്ളിക്ക് സാധിച്ചു. ഇനിയും അത്തരത്തിലുള്ള നേതൃത്വം ഉണ്ടാകണം. ഗുരുവിന്റെ ചിന്തകള്‍ക്ക് പ്രസക്തി ഉള്ള കാലമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

Tags: SNDPChief MinisterSreenarayana GuruVellappally NatesanSN TrustPinarai Vijsyan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

Cricket

കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി , സഞ്ജു സാംസണിന് കെ.സി.എയുടെ സ്‌നേഹാദരം

Kerala

എസ്എൻഡിപി അയോഗ്യത: ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി വെള്ളാപ്പള്ളി നടേശൻ

Kerala

വാണിജ്യ പാചക വാതക സിലിണ്ടര്‍ വിതരണ നിയന്ത്രണം: വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

Kerala

‘കോണ്‍ഗ്രസിലെ ഇരട്ടച്ചങ്ക’ന്‌റെ സ്വപ്‌നത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് മുഖ്യമന്ത്രി പദം, പാര്‍ട്ടിക്കെന്താണ് അത് മനസിലാവാത്തത്?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.