ആലപ്പുഴ : മലപ്പുറം ചുങ്കത്തറയില്‍ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസംഗത്തെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും ഒരു രാഷ്‌ട്രീയ പ്രസ്ഥാനത്തിനോട് വിരോധമോ മമതയോ വച്ച് പറഞ്ഞതല്ലെന്നും നിലവിലെ യാഥാര്‍ത്ഥ്യം വച്ച് വെള്ളാപ്പള്ളി പറഞ്ഞകാര്യങ്ങളാണ് അതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു രാഷ്‌ട്രീയ പ്രസ്ഥാനത്തിനെതിരായിട്ടാണ് വെള്ളാപ്പള്ളി സംസാരിച്ചത്.എസ്എന്‍ഡിപി യോഗം ,എസ്എന്‍ ട്രസ്റ്റ് എന്നിവയുടെ നേതൃതലത്തില്‍ മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ വെള്ളാപ്പള്ളി നടേശനെ ആദരിക്കുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരസ്യ പിന്തുണ.
മൂന്ന് ദശാബ്ദം എസ്എന്‍ഡിപി നേതൃത്വത്തില്‍ ഇരിക്കുക എന്നത് അപൂര്‍വതയാണ്. സമൂഹത്തില്‍ അപൂര്‍വ്വം ചില വ്യക്തികള്‍ക്കാണ് ഇത്തരത്തിലുള്ള അവസരം ലഭിക്കുക.കേരളത്തിന്റെ വളര്‍ച്ചയ്‌ക്ക് വലിയ സംഭാവനകള്‍ നല്‍കിയ സംഘടനയാണ് എസ്എന്‍ഡിപി. അതിനെ മുപ്പത് വര്‍ഷം നയിച്ചു എന്നത് കുമാരനാശാന് പോലും കഴിയാത്ത കാര്യമാണ്. കുമാരനാശാന്‍ 16 വര്‍ഷമാണ് സംഘടനയുടെ തലപ്പത്ത് ഇരുന്നത്.
ജനമനസുകളില്‍ നല്ലതുപോലെ കയറുന്ന രീതിയിലാണ് വെള്ളാപ്പള്ളി കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. സരസ്വതി വിലാസം അദ്ദേഹത്തിന്റെ ഭാഷയ്‌ക്കുണ്ടെന്ന് നാടന്‍ ഭാഷയില്‍ പറയാം. മതനിരപേക്ഷ നിലപാട് എല്ലാ ഘട്ടത്തിലും ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ച വ്യക്തിയാണ് അദ്ദേഹം.
അടുത്തിടെ തെറ്റിദ്ധാരണകള്‍ പരത്താനുള്ള അവസരം അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഭാഗമായി വന്നു. ഇത് ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ വെള്ളാപ്പള്ളിയെ അടുത്തറിയുന്നവര്‍ക്ക് അദ്ദേഹം ഒരു മതത്തിനും എതിരല്ലെന്ന് അറിയാം. പ്രസംഗത്തില്‍ കൂടുതല്‍ ശ്രദ്ധ വെള്ളാപ്പള്ളി പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്കെതിരെ അദ്ദേഹം പറഞ്ഞത് ആ പാര്‍ട്ടിക്ക് വേണ്ടി ചിലര്‍ തെറ്റായി പ്രചരിപ്പിച്ചുവെന്നും ഏതിനെയും വക്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ആ പാര്‍ട്ടിയെ സംരക്ഷിക്കാന്‍ താല്പര്യമുള്ളവര്‍ അതിനെതിരെ വന്നു. അതാണ് സംഭവിച്ചത്.
അനിതര സാധാരണമായ കര്‍മ്മശേഷിയും നേതൃപാടവവും കൊണ്ട് വെള്ളാപ്പള്ളി രണ്ട് ചരിത്ര നിയോഗങ്ങളുടെ നെറുകയില്‍ എത്തി നില്‍ക്കുകയാണ്. ആത്മാഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കാന്‍ എസ്എന്‍ഡിപി യോഗം അംഗങ്ങള്‍ക്ക് ആശയും ആവേശവും നല്‍കി എന്നതാണ് വെള്ളാപ്പള്ളി നടേശനെന്ന നേതാവിനെ വ്യത്യസ്തനാക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൊണ്ട് വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി യോഗത്തെയും എസ്എന്‍ ട്രസ്റ്റിനെയും വളര്‍ത്തി.
മെച്ചപ്പെട്ട രീതിയില്‍ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ വെള്ളാപ്പള്ളിക്ക് സാധിക്കുന്നുണ്ട്. ദൗര്‍ബല്യങ്ങള്‍ ഉണ്ടാക്കാതെ സംഘടനയെ വളര്‍ച്ചയുടെ പാതയിലേക്ക് നയിച്ചു. തുടര്‍ച്ചയായി വിശ്വാസം നേടിയെടുക്കാനും നിലനിര്‍ത്തുവാനും വെളളാപ്പള്ളി നടേശന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശ്രീനാരായണഗുരു സന്ദേശങ്ങളെ പ്രായോഗിക പ്രവര്‍ത്തനങ്ങളുമായി സമന്വയിപ്പിക്കാന്‍ വെള്ളാപ്പള്ളിക്ക് സാധിച്ചു. ഇനിയും അത്തരത്തിലുള്ള നേതൃത്വം ഉണ്ടാകണം. ഗുരുവിന്റെ ചിന്തകള്‍ക്ക് പ്രസക്തി ഉള്ള കാലമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: