തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്. എസ്എഫ്ഐഒ കുറ്റപത്രം തയ്യാറായ സാഹചര്യത്തിലാണ് പിണറായിക്ക് പരിച തീര്‍ത്ത് സിപിഎം സെക്രട്ടറി രംഗത്തെത്തിയത്.
മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകര്‍ക്കാനാണ് ശ്രമം. ഇതിനെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സിപിഎമ്മിന് സാധിക്കും. തെറ്റായ പ്രചാരണ വേലകള്‍ വീണ്ടും പരാജയപ്പെടും. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ശക്തമായി രംഗത്തെത്തിയ ചാനലുകള്‍ക്ക് സ്വകാര്യ കമ്പനി പണം നല്കിയതിനെപ്പറ്റി മിണ്ടുന്നില്ല. കോടിയേരിയുടെ മകന്റെ കേസും എക്സാലോജിക് കേസും രണ്ടാണ്. പിണറായി വിജയന് എന്ന മുഖ്യമന്ത്രിയുടെ മകള്‍ എന്ന പ്രയോഗം കേന്ദ്ര ഏജന്‍സികള്‍ നടത്തിയിട്ടുണ്ടെന്നും ഗോവിന്ദന് പറഞ്ഞു. എന്തു സേവനമാണ് സിഎംആര്‍എല്ലിന് കിട്ടിയതെന്ന് ആ സ്ഥാപനമാണ് പറയേണ്ടതെന്നും പാര്‍ട്ടിക്ക് ഇതില്‍ കാര്യമില്ലെന്നും ഗോവിന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: