തിരുവനന്തപുരം: കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് നടന്ന ജമാഅത്തെ ഇസ്ലാമി പ്രകടനത്തില്‍ ഹമാസ് ഭീകരരുടെ ചിത്രങ്ങള്‍ ഉപയോഗിച്ചതും പ്രധാനമന്ത്രിക്കെതിരെ മതപരമായ മുദ്രാവാക്യങ്ങളുയര്ത്തിയതും കലാപലക്ഷ്യത്തോടെയെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍. സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷനും സോളിഡാരിറ്റിയും നടത്തിയ വിമാനത്താവള മാര്‍ച്ചില്‍ പങ്കെടുത്ത ആയിരത്തോളം പേരെ നിരീക്ഷിക്കാനാണ് ഏജന്‍സികളുടെ തീരുമാനം. കലാപലക്ഷ്യത്തോടെ സംഘടിച്ച് ആക്രമണം നടത്തിയതിന് ജമാഅത്തെ ഇസ്ലാമിയുടെ യുവജന, വിദ്യാര്‍ത്ഥി വിഭാഗം നേതാക്കളായ ആറു പേര്‍ക്കെതിരെ കൊണ്ടോട്ടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ട് പേരെ അറസ്റ്റ് ചെയ്തു റിമാന്റ് ചെയ്യുകയും ചെയ്തു.
വഖഫ് വിഷയത്തില്‍ ജമാ അത്തെ ഇസ്ലാമി ദീര്‍ഘകാല സമയം കേരളത്തില്‍ പ്ലാന്‍ ചെയ്യുന്നുവെന്ന സംശയത്തിലാണ് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികള്‍. ജമാ അത്തെ ഇസ്ലാമിയുടെ പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെയും അവര്‍ക്കൊപ്പം നില്ക്കുന്ന ബുദ്ധിജീവികളെ കൂടെക്കൂട്ടിയും മുസ്ലിംസമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കാനുള്ള സംഘടിത ശ്രമമാണ് സംസ്ഥാനത്ത് നടക്കുന്നത്. എല്ലാ സ്ഥലങ്ങളിലും സംഘര്‍ഷ സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ ജമാ അത്തെ ഇസ്ലാമിയുടെ നീക്കം വഴിവെയ്ക്കുമെന്ന ആശങ്കയിലാണ് കേരളാ പോലീസ്. വഖഫ് ബില്ലുമായി ബന്ധപ്പെട്ട് ജമാ അത്തെ ഇസ്ലാമിയുടെ വാര്‍ത്താ ചാനലില്‍ നടക്കുന്ന ചര്‍ച്ചകളും വാര്‍ത്താ സംപ്രേക്ഷണങ്ങളും നിരന്തരം നിരീക്ഷിക്കണമെന്ന നിര്‍ദ്ദേശവും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ വഖഫ് ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് കോഴിക്കോട് വിമാനത്താവളത്തിലേക്ക് നടന്നത് അത്യന്തം പ്രകോപനകരമായ മാര്ച്ചാണെന്നാണ് ഏജന്‍സികളുടെ വിലയിരുത്തല്‍. ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഇമാം ഹസന്നുള്‍ ബന്ന, ഹമാസ് സ്ഥാപകനായ അഹമ്മദ് യാസിന്, യഹിയ സിന്‍വാര്‍ തുടങ്ങിയവരുടെ ചിത്രങ്ങളുമായാണ് മുസ്ലിംകള് വിമാനത്താവളത്തിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചത്. അള്ളാഹുവിനാണ് സമര്‍പ്പിച്ചത്, മോദിക്ക് പാട്ടത്തിന് കൊടുത്തതല്ല എന്ന ബാനറുയര്‍ത്തി പോലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച മുസ്ലിം ജനക്കൂട്ടത്തിന് നേര്‍ക്ക് പോലീസിന് കണ്ണീര് വാതകവും ജലപീരങ്കിയും ഉപയോഗിക്കേണ്ടിവന്നു. പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയാണ് ഒടുവില്‍ അക്രമിസംഘത്തെ പിരിച്ചുവിട്ടത്. ജമാഅത്തെ ഇസ്ലാമി വൈസ് പ്രസിഡന്റ് മലിക് മുത്തസിംഖാന്റെ നേതൃത്വത്തിലായിരുന്നു വിമാനത്താവള ഉപരോധം. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തോടെ എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മിക്ക മുസ്ലിംസംഘടനകളുടെ പരിപാടികളിലും വലിയ തോതില്‍ പങ്കെടുക്കുന്നതും ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ട്. ജമാ അത്തെ ഇസ്ലാമിയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന ഏജന്‍സികള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ക്ക് തയ്യാറെടുത്തേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: