ആലപ്പുഴ: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ഏപ്രില്‍ 11ന് രാവിലെ 10 മണിക്ക് തുറക്കും . ഷട്ടര്‍ തുറക്കുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. പാടശേഖരങ്ങളിലെ കൊയ്‌ത്ത് ഉടന്‍ പൂര്‍ത്തിയാക്കണം. അല്ലാത്ത പക്ഷം ഓരുജലം കയറാത്ത സംവിധാനം ഉറപ്പാക്കണം.
നെല്‍കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ക്രമീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. അടുത്ത തവണ മുതല്‍ കാര്‍ഷിക കലണ്ടര്‍ പ്രകാരംതന്നെ കൃഷിയിറക്കി മുന്നോട്ട് പോകാന്‍ ശ്രമിക്കണം.
ബണ്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നതിന് ഇറിഗേഷന്‍ മെക്കാനിക്കല്‍ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറെ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: