കൊല്ലം: ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിന്റെ ആവശ്യം യുക്തിഭദ്രമല്ലാത്തതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. കൊല്ലത്ത് മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി.
ജയിക്കുമ്പോള്‍ കുഴപ്പമില്ല, തോല്‍ക്കുമ്പോള്‍ ഇവിഎംമ്മില്‍ എന്തോ കുഴപ്പം കാണിച്ചു എന്ന പ്രചാരണം വെറുതെയാണ്. സിപിഎം മുമ്പ് ഇത് വിശദമായി ചര്‍ച്ച ചെയ്തതാണ്. സാങ്കേതികരംഗത്തെ വിദഗ്ധരുടെ സഹായത്തോടെയാണ് ഇതെല്ലാം വിലയിരുത്തിയത്. പ്രത്യേകമായ ഒരു സാഹചര്യവും നിലവിലില്ല. എഐ സാങ്കേതികവിദ്യയുടെ കാലഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് ഇത്തരമൊരു ആവശ്യം കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. ഇതിനോട് സിപിഎമ്മിന് ഒരു യോജിപ്പുമില്ല, എം.എ. ബേബി പറഞ്ഞു.
തമിഴ്‌നാടാണ് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളോടും നിലപാടുകളോടും ശക്തമായി എതിര്‍ത്തുനില്‍ക്കുന്നതില്‍ മാതൃക. അവിടെ ബിജെപി വിരുദ്ധ രാഷ്‌ട്രീയപാര്‍ട്ടികളെയെല്ലാം തന്നോടൊപ്പം അണിചേര്‍ത്താണ് ഡിഎംകെയും സ്റ്റാലിനും ഇത് സാധിക്കുന്നത്. കേന്ദ്രത്തില്‍ ബിജെപിയെ വിരുദ്ധ സമരത്തിന് പരസ്പരമുള്ള വൈരുദ്ധ്യം പല പാര്‍ട്ടികളെയും കൂട്ടായ്മയില്‍ അണിനിരക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നതായും എം എ ബേബി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: