തൃശൂര്‍:കതിന നിറയ്ക്കുന്നതിനിടെ തീ പടര്‍ന്ന് മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു.തൊട്ടിപ്പാള്‍ പൂരത്തിന് കതിന നിറയ്ക്കവെയാണ് സംഭവം.
തലോര്‍ സ്വദേശികളായ കൊല്ലേരി വീട്ടില്‍ കണ്ണന്, വാരിയത്തുപറമ്പില്‍ മോഹനന്, കൊല്ലേരി നന്ദനന്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. കണ്ണന്റെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആറാട്ടുപുഴ പൂരത്തിന്റെ മുഖ്യ പങ്കാളികളാണ് തൊട്ടിപ്പാള്‍ ഭഗവതി ക്ഷേത്രം.ഇവിടെ പ്രസിദ്ധമായ പകല്‍ പൂരം നടക്കുന്നതിനിടെയാണ് തീ പടര്‍ന്നത്.
പൂരം സമാപന വേളയിലേക്കായി കതിനകള്‍ കൂട്ടത്തോടെ നിറച്ചുവച്ചിരിക്കുന്നതിനിടെയാണ് തീ പടര്‍ന്നത്. തീ പടര്‍ന്നതിന്റെ കാരണം വ്യക്തമല്ല. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: