കോട്ടയം: സാമ്പത്തിക പ്രതിസന്ധിയിലും പിണറായി സര്‍ക്കാരിന്‌റെ വാര്‍ഷിക ധൂര്‍ത്തിന് വ്യാപകമായി ക്വട്ടേഷന്‍ ക്ഷണിച്ചു. മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എല്ലാ ജില്ലയിലും അതിഗംഭീര ആഘോഷങ്ങളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ കടമെടുത്ത തുകയൊക്കെയും പൊടിഞ്ഞു തീരുമെങ്കിലും തദ്‌ദേശ തിരഞ്ഞെടുപ്പു വര്‍ഷം കൂടിയായതിനാല്‍ ആര്‍ഭാടത്തിന് ഒട്ടും കുറയ്‌ക്കേണ്ടെന്നാണ് തീരുമാനം.
എല്ലാ ജില്ലകളിലും മുഖ്യമന്ത്രിയും പങ്കെടുക്കുന്നുണ്ട്. ജില്ലാതലയോഗത്തിനായി അതതു ജില്ലയില്‍ തന്നെയാണ് ക്വട്ടേഷന്‍ ക്ഷണിച്ച് അറിയിപ്പു നല്‍കിയിക്കുന്നത്. സ്റ്റേജ് – സദസ് ക്രമീകരണങ്ങള്‍, കമാനം, ബോര്‍ഡുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക്, ഇലക്ട്രോണിക്സ് വര്‍ക്കുകള്‍ ചെയ്യുന്നതിന്, ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ ചെയ്യുന്നതിന്, ക്ഷണക്കത്ത്/നോട്ടീസ്, ബുക്ക്ലെറ്റ്, എന്‍വലപ്പ് എന്നിവ അച്ചടിച്ച് ലഭ്യമാക്കുന്നതിന്, മൊബൈല്‍ എല്‍.ഇ.ഡി. വീഡിയോ വോളില്‍ പ്രദര്‍ശനം നടത്തുന്നതിന് , സംഘാടകസമിതി അംഗങ്ങള്‍ക്കും മറ്റുമുളള ടാഗ്, ഐ.ഡി. കാര്‍ഡ് എന്നിവ അച്ചടിച്ച് ലഭ്യമാക്കുന്നതിന്, പ്രചാരണബോര്‍ഡുകള്‍, സ്റ്റിക്കര്‍ എന്നിവ തയ്യാറാക്കി സ്ഥാപിക്കാനും പരിപാടിയുടെ കാലയളവിന് ശേഷം നീക്കം ചെയ്യാനും, വാഹനത്തില്‍ മൈക്ക് അനൗണ്‍സ്മെന്റ് നടത്താന്‍, ടാക്സി പെര്‍മിറ്റുള്ള എ.സി. വാഹനങ്ങള്‍ ദിവസവാടകയ്‌ക്ക് ലഭ്യമാക്കുന്നതിന് എന്നു വേണ്ട ഉപ്പിനും കര്‍പ്പൂരത്തിനും വരെ ക്വട്ടേഷന്‍ ക്ഷണിച്ച് അതതു ജില്ലാ ഇന്‍ഫര്‍മഷേന്‍ ഓഫീസുകള്‍ അറിയിപ്പു നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: