പാലക്കാട്: സി ഐ ടി യു തൊഴിലാളികള്‍ സമരം തുടങ്ങിയതോടെ അടച്ചു പൂട്ടേണ്ടി വന്ന കട തുറന്ന് പ്രവര്‍ത്തിക്കാനുളള സാഹചര്യമൊരുക്കണമന്നെ് ആവശ്യപ്പെട്ട് ഈമാസം 22 ന് പാലക്കാട് ജില്ലയില്‍ വ്യാപാരി ഹര്‍ത്താല്‍
കുളപ്പുള്ളിയിലെ പ്രകാശ് സ്റ്റീല്‍സ് ആന്റ് സിമന്റസിലെ സി ഐ ടി യു തൊഴില്‍ തര്‍ക്കത്തില്‍ കടയുടമയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ പ്രതിഷേധത്തിലാണ് പ്രഖ്യാപനം. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
ഓപ്പറേറ്ററുടെ സഹായത്തോടെ യന്ത്രം ഉപയോഗിച്ച് സിമന്റ് ചാക്കുകള്‍ ഇറക്കാന്‍ അനുവദിക്കണമെന്ന കടയുടമയുടെ ആവശ്യം അംഗീകരിക്കണം.ഇക്കാര്യത്തില്‍ ഹൈക്കോടതി വിധി നടപ്പിലാക്കാന്‍ ലേബര്‍ ഓഫീസര്‍ ഇടപെടണം എന്നിങ്ങനെ ആവശ്യങ്ങളുന്നയിച്ചാണ് ഹര്‍ത്താല്‍.
ലേബര്‍ ഓഫീസര്‍ ഇടപെട്ട് രണ്ടു തവണ നടത്തിയ ഒത്തു തീര്‍പ്പ് ചര്‍ച്ച പരാജയപ്പെട്ടു. നിലവില്‍ സിമന്റ് ലോഡ് ഇറക്കാന്‍ സി ഐ ടി യു തൊഴിലാളികള്‍ അനുവദിക്കുന്നില്ലെന്ന് കാട്ടി ഉടമ ഒരാഴ്ചയായി കട അടച്ചിട്ടിരിക്കുകയാണ്. ലക്ഷങ്ങളുടെ ബാധ്യത മൂലം ആത്മഹത്യയുടെ വക്കിലാണെന്ന് കടയുടമ പറഞ്ഞു.
സിഐടിയു 22 ദിവസമായി കടയ്‌ക്ക് മുന്നില്‍ കുടില്‍കെട്ടി സമരം നടത്തുകയാണ്.. കയറ്റിറക്ക് യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ അഞ്ച് തൊഴിലാളികളെ വയ്‌ക്കണമെന്നാണ് സി ഐ ടി യു ആവശ്യപ്പെടുന്നത്. മൂന്നു മാസം മുമ്പ് കടയില്‍ ലോഡിറക്കാനും കയറ്റാനും യന്ത്രം സ്ഥാപിച്ചതോടെയാണ് തര്‍ക്കം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: