തിരുവനന്തപുരം : കവി കുഞ്ഞുണ്ണി മാഷിന്റെ സ്മരണാര്‍ത്ഥം ബാലസാഹിതീ പ്രകാശന് ഏര്‍പ്പെടുത്തിയ കുഞ്ഞുണ്ണി പുരസ്കാരം ശ്രീകല ചിങ്ങോലിക്ക്. 25000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം കുഞ്ഞുണ്ണി മാഷിന്റെ ജന്മദിനമായ മേയ് 10ന് തിരുവനന്തപുരത്ത് വച്ച് സമ്മാനിക്കും.
പി കെ ഗോപി, ഡോ. ഗോപി പുതുക്കോട്, എന്‍ ഹരീന്ദ്രന്‍, ശ്രീജിത്ത് മൂത്തേടത്ത് എന്നിവരുള്‍പ്പെടുന്ന ജൂറിയാണ് പുരസ്കാരെ ജേതാവിനെ തെരഞ്ഞെടുത്തത്. കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ടില്‍ റിസര്‍ച്ച് ഓഫീസറാണ് ശ്രീകല ചിങ്ങോലി .നിരവധി കൃതികളുടെ കര്‍ത്താവാണ്.
ഇത്തവണത്തേത് പത്തൊമ്പതാമത് കുഞ്ഞുണ്ണി പുരസ്കാരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: