കോഴിക്കോട്: മുനമ്പത്തെ ഭൂമി വഖഫ് ചെയ്തതല്ലെന്ന് സിദ്ദിഖ് സേഠിന്റെ കുടുംബം വഖഫ് ട്രിബ്യൂണലിനെ അറിയിച്ചതോടെ മുനമ്പം വഖഫ് വിഷയത്തില്‍ മുസ്ലിം സംഘടനകളും സംസ്ഥാന വഖഫ് ബോര്‍ഡും കൂടുതല്‍ പ്രതിസന്ധിയിലായി. ഭൂമി സ്വീകരിച്ച ഫാറൂഖ് കോളേജ് അധികൃതരും വഖഫ് ആയല്ല സിദ്ദിഖ് സേഠില്‍ നിന്ന് ഭൂമി വാങ്ങിയതെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. വാങ്ങിയവരും വിറ്റവരും വഖഫ് ഭൂമിയല്ലെന്ന് വ്യക്തമാക്കിയതോടെ വഖഫ് എന്ന പേരുപറഞ്ഞ് തെരുവിലിറങ്ങിയ മുസ്ലിം സംഘടനകളും മുനമ്പം ജനതയ്ക്കെതിരെ നിലപാടെടുത്ത സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച വഖഫ് ബോര്‍ഡും പ്രതിസ്ഥാനത്തെത്തിയിരിക്കുകയാണ്.
മുനമ്പത്തെ ഭൂമി വഖഫ് ആണെന്നും തിരിച്ചെടുക്കണമെന്നും വഖഫ് ബോര്‍ഡില്‍ ഹര്‍ജി നല്കിയ സിദ്ദിഖ് സേഠിന്റെ മകള്‍ സുബൈദയുടെ മക്കളാണ് പഴയ നിലപാട് മാറ്റി രംഗത്തെത്തിയിരിക്കുന്നത്. മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്ന് ഇവരുടെ അഭിഭാഷകര്‍ ഇന്നലെ കോഴിക്കോട് വഖഫ് ട്രിബ്യൂണലില്‍ നടന്ന വാദത്തിനിടെ വ്യക്തമാക്കി. ഫാറൂഖ് കോളേജിന് ഭൂമി ആധാരം ചെയ്തു നല്കിയപ്പോള് ക്രയവിക്രയാവകാശങ്ങള് കോളേജിന് പൂര്‍ണ്ണമായും നല്‍കിയതിന്റെ പരാമര്‍ശങ്ങളും ആധാരത്തിലുണ്ട്. ഇക്കാര്യം സിദ്ദിഖ് സേഠിന്റെ കുടുംബവും ട്രിബ്യൂണലില്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഭൂമി വഖഫ് ചെയ്തതല്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: