തിരുവനന്തപുരം: തനിക്കെതിരെ നടപടിയെടുക്കാനുളള നീക്കം കേരള സര്വകലാശാലയുടെ മുഖം രക്ഷിക്കാനാണെന്ന് എം ബി എ ഉത്തരക്കടലാസുകള് നഷ്ടപ്പെട്ട സംഭവത്തില് വീഴ്ച സംഭവിച്ചെന്ന് അന്വേഷണ സമിതി കണ്ടെത്തിയ അധ്യാപകന് പി പ്രമോദ്. സര്വകലാശാലയുടെ തെറ്റ് മറച്ചു വെച്ചാണ് തനിക്കെതിരെയുളള നടപടി.
പിരിച്ചുവിടാന് മാത്രം വലിയ തെറ്റ് തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.മാറ്റി നിര്ത്തലിലോ സസ്പെന്ഷനിലോ ഒതുക്കേണ്ട നടപടിയാണ്. മാധ്യമ വാര്ത്തകളിലൂടെയാണ് നടപടി അറിഞ്ഞത്. പിരിച്ചുവിട്ടെങ്കില് ആ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും പ്രമോദ് പറഞ്ഞു.
കുറ്റക്കാരനായ അധ്യാപകനെ സര്വീസില് നിന്ന് പിരിച്ചുവിടണമെന്നാണ് അന്വേഷണ സമിതിയുടെ ശുപാര്ശ. ഇക്കാര്യത്തില് വിസിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.
ബൈക്കില് ഉത്തരക്കടലാസ് പാലക്കാടേക്ക് കൊണ്ടുപോയത് വീഴ്ചയാണെന്ന് അന്വേഷണ സമിതി റിപ്പോര്ട്ടില് പറയുന്നു.പൂജപ്പുര ഐസിഎം കോളേജിലെ ഗസ്റ്റ് അധ്യാപകനാണ് പി പ്രമോദ്. ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിനെ തുടര്ന്ന് നടത്തിയ പുനപരീക്ഷയ്ക്ക് വേണ്ടിവന്ന ചെലവ് പൂജപ്പുര ഐസിഎം കോളേജില് നിന്ന് ഈടാക്കാനും തീരുമാനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: