കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ജാദവ്പൂർ സർവകലാശാലയുടെ പരിസരത്തെ ചുവരുകളിൽ ‘ആസാദ് കശ്മീർ’, ‘സ്വതന്ത്ര പലസ്തീൻ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയതിനെതിരെ വ്യാപക പ്രതിഷേധം. മാർച്ച് 11 ന് എഴുതിയ ഈ മുദ്രാവാക്യങ്ങൾ ഇപ്പോഴും അവിടെയുണ്ട്.
ഈ സാഹചര്യത്തിൽ എബിവിപി സംഘടനയിലെ വിദ്യാർത്ഥികൾ ഇതിനെതിരെ പ്രതിഷേധിച്ചു. ഈ മുദ്രാവാക്യങ്ങൾക്ക് മുകളിൽ വിദ്യാർത്ഥികൾ ഇന്ത്യൻ ദേശീയ പതാക ഉയർത്തി. ‘ശ്യാമപ്രസാദ് മുഖർജി രക്തസാക്ഷിത്വം വരിച്ച കശ്മീർ നമ്മുടേതാണ്, ‘ജയ് ഹിന്ദ്’, ‘ഭാരത് മാതാ കീ ജയ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിദ്യാർത്ഥികൾ ഉറക്കെ വിളിക്കുകയും ചെയ്തു.
കൂടാതെ സർവകലാശാലാ കാമ്പസിനുള്ളിൽ എബിവിപി ശ്രീരാമനവമിയും ആഘോഷിച്ചു. ഈ ആഘോഷത്തിന് സർവകലാശാല ഭരണകൂടം അനുമതി നൽകിയിരുന്നില്ലെങ്കിലും സംഘടന പ്രതിഷേധങ്ങളെ തട്ടിമാറ്റി ശ്രീരാമനവമി ആഘോഷിക്കുകയായിരുന്നു.
സർവകലാശാല ഭരണകൂടം ഇഫ്താറിന് അനുമതി നൽകുന്നു, പക്ഷേ ശ്രീരാമനവമിക്ക് അനുമതി നൽകുന്നില്ല. ‘സ്വതന്ത്ര കശ്മീർ’, ‘സ്വതന്ത്ര മണിപ്പൂർ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതാൻ അനുവാദമുണ്ട്, പക്ഷേ പൂജയ്‌ക്ക് അനുമതി നിഷേധിക്കുന്നു. ഇത് തെറ്റാണ്. എന്നിരുന്നാലും, ഞങ്ങൾ പൂജ സംഘടിപ്പിച്ചുവെന്ന് എബിവിപിയുടെ നേതാവ് നിഖിൽ ദാസ് പറഞ്ഞു.
കൂടാതെ വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകരും അനധ്യാപക ജീവനക്കാരും പങ്കെടുത്തു. ഞങ്ങളെല്ലാം ഒരുമിച്ച് ശ്രീരാമനവമി ആഘോഷിക്കുന്നു, വളരെ സന്തുഷ്ടരായിരുന്നെന്നും നിഖിൽ ദാസ് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: