മുംബൈ: ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍സിലൂടെ (ഒഎംഒ) 80000 കോടി രൂപയോളം ഇറക്കിയുള്ള റിസര്‍വ്വ് ബാങ്കിന്റെ നീക്കം ഇന്ത്യയുടെ സമ്പദ്ഘടനയ്‌ക്ക് ആശ്വാസമേകി. പണത്തിന്റെ പോക്കുവരവും പലിശനിരക്കും നിയന്ത്രിക്കാന്‍ വേണ്ടിയാണ് റിസര്‍വ്വ് ബാങ്ക് ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍സ് (ഒഎംഒ) നടത്തുക.
80000 കോടി രൂപ ഇറക്കി സെക്യൂരിറ്റി ബോണ്ടുകള്‍ വാങ്ങിക്കൊണ്ടുള്ള ഈ നടപടി ഇന്ത്യന്‍ സമ്പദ് ഘടനയ്‌ക്ക് കുറച്ചൊന്നുമല്ല ആശ്വാസമേകിയത്. ഇതോടെ പത്ത് വര്‍ഷത്തെ കാലാവധിയുള്ള സര്‍ക്കാര്‍ ബോണ്ടുകളുടെ യീല്‍ഡ് പത്ത് ബേസിസ് പോയിന്‍റാണ് കുറഞ്ഞത്. 6.48 ശതമാനത്തിനാണ് ബോണ്ടുകള്‍ സെറ്റില്‍ ചെയ്തത്. ഇതോടെ ബോണ്ടുകള്‍ കൂടുതല്‍ ആകര്‍ഷകമായിത്തീരും. ബിസിനസുകളുടേയും സര്‍ക്കാരിന്റെയും വായ്പയെടുക്കാനുള്ള ചെലവ് കുറയും.
15 വര‍്ഷത്തേയും അഞ്ച് വര്‍ഷത്തേയും ബോണ്ടുകളുടെ യീല്‍ഡും ഒമ്പത് ബേസിസ് പോയിന്‍റുകളോളം കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: