കോട്ടയം : പോലീസ് സേനയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ദേശവിരുദ്ധ ശക്തികളുടെ സ്വാധീനത്തില്‍ അകപ്പെട്ടതെന്നു സംശയിക്കുന്ന ഗുരുതരമായ അച്ചടക്ക ലംഘനങ്ങളെ പലപ്പോഴും നിസ്സാര നടപടികളില്‍ ഒതുക്കി തീര്‍ക്കുന്നതായി ബിജെപി മധ്യമേഖല പ്രസിഡൻ്റ് എന്‍. ഹരി ആരോപിച്ചു.
പെരുമ്പാവൂരില്‍ എഎസ് പി യുടെ പേരില്‍ വ്യാജ ഇമെയില്‍ അയച്ച സംഭവം സംസ്ഥാനത്തെ ഞെട്ടിച്ച ഒന്നാണ്. ഇത് ചെയ്ത ഉദ്യോഗസ്ഥനെ പേരിനു മാത്രം നടപടിയെടുത്ത് സ്ഥലം മാറ്റുകയാണ് ചെയ്തത്. പോലീസ് സേനയ്‌ക്കുള്ളില്‍ വലിയ അമര്‍ഷം ഇതിനെതിരെ പുകയുന്ന അവസരത്തിലാണ് എസ്ഡിപിഐക്കാരന് കാന്റീന്‍ കാര്‍ഡ് നല്‍കിയ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇക്കാര്യത്തിലും പതിവുമട്ടിലുള്ള തണുപ്പന്‍ നടപടിയാണ് പോലീസ് എടുത്തിരിക്കുന്നത്. പ്രസ്തുത പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. അത്രമാത്രം.
ഒരു പ്രത്യേക വിഭാവത്തില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ തീവ്രവാദ ബന്ധമുള്ള സംഘടനകളുമായി ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഇതെല്ലാം എന്ന് സംശയിക്കുന്നു.പക്ഷേ ഇത്തരം ഇടപാടുകള്‍ക്ക് പിന്നിലേക്ക് സംസ്ഥാന പോലീസ് അന്വേഷണം എത്തുന്നില്ല.അതിനു പ്രധാന കാരണം രാഷ്‌ട്രീയ സമ്മര്‍ദ്ദമാണെന്നെന്നാണ് മനസ്സിലാക്കുന്നത്.
ഈരാറ്റുപേട്ടയില്‍ തീവ്രവാദ സ്ലീപ്പിങ് സെല്ലുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് മുതല്‍ നിരവധി സംഭവങ്ങള്‍ സമീപകാലത്ത് ചൂണ്ടിക്കാണിക്കാനുണ്ട്. ഈരാറ്റുപേട്ടയില്‍ പോലീസ് സാന്നിധ്യം വര്‍ദ്ധിപ്പിക്കണമെന്ന് ഈ ഉദ്യോഗസ്ഥന്‍ എഴുതിയ റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രാലയം തിരുത്തുക വരെയുണ്ടായി. പോലീസിന് സ്വതന്ത്രവും നീതിപൂര്‍വ്വവും ആയി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത് എന്നതിന് പ്രത്യക്ഷ ഉദാഹരണമാണിത്.
പോലീസ് സേനയെ ഇത്തരത്തില്‍ നിയന്ത്രിക്കുന്നത് വളരെ സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷം സമൂഹത്തില്‍ ഉണ്ടാക്കുമെന്ന് കാര്യത്തില്‍ തര്‍ക്കമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: