ന്യൂയോര്‍ക്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തെ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ആപ്പിള്‍ സ്മാര്‍ട്ടായി നേരിട്ടെന്ന് റിപ്പോര്‍ട്ട്.
ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഓഹരിവിപണികള്‍ തകര്‍ന്നതിനൊപ്പം സാമ്പത്തിക മാന്ദ്യഭീഷണിയും ഉയര്‍ന്നു.
പകരച്ചുങ്കം നിലവില്‍ വരുന്നതിന് മുമ്പായി പരമാവധി ഉത്പന്നങ്ങള്‍ ആപ്പിള്‍ അമേരിക്കയിലെത്തിച്ചു. ഏപ്രില്‍ അഞ്ച് മുതലാണ് ട്രംപ് ഏര്‍പ്പെടുത്തിയ 10 ശതമാനം പകരച്ചുങ്കം നിലവില്‍ വന്നത്. ഇതിന് മുമ്പായി അഞ്ച് വിമാനങ്ങള്‍ നിറയെ ഐഫോണുകളാണ് ഭാരതത്തില്‍ നിന്നും നിന്നും ചൈനയില്‍ നിന്നും ആപ്പിള്‍ അമേരിക്കയിലേക്ക് കയറ്റിയയച്ചത്.
പകരച്ചുങ്കം നിലവില്‍ വന്നെങ്കിലും ഭാരതത്തില്‍ ഉള്‍പ്പെടെ ഒരു രാജ്യത്തും ഐഫോണിന് വില വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആപ്പിളിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ട്രംപിന്റെ പകരച്ചുങ്കം കാരണമുണ്ടാകാനിടയുള്ള ആഘാതം ലഘൂകരിക്കാനാണ് കമ്പനി ഇത്രയധികം ഫോണുകള്‍ ഒറ്റയടിക്ക് യുഎസിലെത്തിച്ചത്.
ഭാരതത്തിലും ചൈനയിലും ഉത്പാദിപ്പിക്കുന്ന ഐഫോണുകള്‍ ഇത്രയധികം എണ്ണം ഒന്നിച്ച് സംഭരിച്ച് വെക്കുന്നതിലൂടെ ഫോണുകള്‍ നിലവിലുള്ള വിലയില്‍ തന്നെ വില്ക്കാന് താത്കാലികമായി ആപ്പിളിന് സാധിക്കും. അടുത്ത ഏതാനും മാസങ്ങളിലേക്ക് ആവശ്യമായ ഐഫോണുകള്‍ യുഎസിലെ ആപ്പിളിന്റെ വെയര്‍ഹൗസുകളില്‍ സ്റ്റോക്കുണ്ടെന്നാണ് കമ്പനിയില്‍ നിന്ന് ലഭിക്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: