മുംബൈ: ഹ്യുണ്ടായുടെ ജനപ്രിയമായ എക്‌സ്റ്റർ എന്ന ചെറിയ എസ്‌യുവിക്ക് ഡിമാന്‍റേറുന്നു. എക്സ്റ്ററിന്റെ പുതിയ സിഎൻജി ഇഎക്സ് വേരിയന്‍റാണ് കൂടുതല്‍ ആകര്‍ഷകമായിരിക്കുന്നത്. ഇതിന് ഒരു കാരണം ഉയര്‍ന്ന മൈലേജാണ്. എക്‌സ്റ്ററിന്റെ സിഎൻജി ഇഎക്സ് വേരിയന്‍റ് കിലോഗ്രാമിന് 27 കിലോമീറ്റർ ഇന്ധനക്ഷമത നൽകും.
ഏഴരലക്ഷമാണ് എക്‌സ്-ഷോറൂം വില. ഈ പുതിയ വേരിയന്‍റിൽ ഹൈ-സിഎൻജി ഡ്യുവോ സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന 1.2 ലിറ്റർ ബൈ-ഫ്യുവൽ കപ്പ പെട്രോൾ എഞ്ചിൻ ഉൾപ്പെടുന്നു. ഹ്യുണ്ടായ് എക്‌സ്റ്ററിന്റെ സിഎൻജി ശ്രേണിയിൽ ഇപ്പോൾ എട്ട് വേരിയന്‍റുകള്‍ വരെ ഉൾപ്പെടുന്നു. ഇവയ്‌ക്ക് 7.50 ലക്ഷം രൂപ മുതൽ 9.53 ലക്ഷം രൂപ വരെ വിലയുണ്ട്.
രണ്ട് ചെറിയ സിഎൻജി സിലിണ്ടറുകൾ സജ്ജീകരിച്ചിരിക്കുന്നത് ബൂട്ട് സ്‌പെയ്‌സിനടിയിലാണ്. സ്ഥാപിച്ചിരിക്കുന്നത്. ഈ ക്രമീകരണം കാരണം ലഗേജ് വെയ്‌ക്കാന്‍ കൂടുതൽ സ്ഥലം കിട്ടുന്നു. സിഎൻജി കിറ്റുള്ള 1.2 ലിറ്ററിന്റെ നാല് സിലിണ്ടറോടു കൂടിയ പെട്രോൾ എഞ്ചിന്റെ പവര്‍ 69 ബിഎച്ച്പി ആണ്. 95.2 എൻഎം ടോർക്കും നൽകുന്നു. സിഎൻജി വേരിയന്‍റുകൾ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സോടെ മാത്രമേ കിട്ടൂ.
ഈ അടുത്തകാലത്താണ് ഹ്യുണ്ടായി അവരുടെ എക്സ്റ്റെർ നിര വികസിപ്പിച്ചത്.എക്സ്റ്ററിന്റെ വരവ് എസ്‌യുവി രംഗത്ത് ഹ്യൂണ്ടായിയുടെ ആകർഷണം വർദ്ധിപ്പിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: