ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും അടക്കം 14 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വിസ നല്‍കുന്നത് സൗദി അറേബ്യ നിര്‍ത്തിവെച്ചു. ഏപ്രില്‍ 13 മുതല്‍ ജൂണ്‍ പകുതി വരെയാണ് വിലക്ക്. ഹജ്ജ് തീര്‍ത്ഥാടനത്തിന് അനധികൃതമായി ആളുകള്‍ എത്തുന്നത് തടയുകയാണ് ലക്ഷ്യം. മുഖ്യമായും മുസ്‌ളീം ഭൂരിപക്ഷ രാജ്യങ്ങളാണ് വിലക്കുപട്ടികയിലുള്ളത്. വിസ, ബിസിനസ് വിസ, ഫാമിലി വിസിറ്റ് വിസ എന്നിവയാണ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.
കഴിഞ്ഞ തവണ അനധികൃത സന്ദര്‍ശനത്തെത്തുടര്‍ന്ന് തിരക്കുണ്ടാവുകയും ഒട്ടേറെപ്പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നിയന്ത്രണം. മാത്രമല്ല, ഉംറ വിസയിലോ ഫാമിലി വിസിറ്റ് വിസയിലോ എത്തിയ നിരവധി വിദേശികള്‍ അനുമതിയില്ലാതെ നിയമവിരുദ്ധമായി അധികകാലം താമസിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
അള്‍ജീരിയ, ബംഗ്ലാദേശ്, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാഖ്, ജേര്‍ദാന്‍, മൊറോക്കോ, നൈജീരിയ, സുഡാന്‍, ടുണീഷ്യ, യെമന്‍ എന്നിവയാണ് ഈ തീരുമാനം ബാധിക്കുന്ന മറ്റു രാജ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: