കോട്ടയം: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ മാധ്യമങ്ങള്‍ക്കുമുന്നില്‍ പരിഹസിച്ച് ആളാകാന്‍ ശ്രമിച്ച സംസ്ഥാന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. പെണ്ണുകേസില്‍ തല്ലുകൊണ്ടതടക്കമുളള പഴയ സംഭവങ്ങള്‍ കുത്തിപ്പൊക്കിയാണ് ഗണേഷിന്‌റെ വാര്‍ത്ത കൊടുത്ത ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ നിരന്നത്.
‘സുരേഷ് ഗോപിയെക്കുറിച്ച് ഇനി ഞാന്‍ ഒന്നും പറയുന്നില്ല. അദ്ദേഹം ഇങ്ങനെയൊക്കെയായിരിക്കുമെന്ന് തിരഞ്ഞെടുപ്പിന് മുമ്പേ ഞാന്‍ പറഞ്ഞപ്പോള്‍, സാരമില്ല എന്ന് വിചാരിച്ചവരൊക്കെ ഇപ്പോ അനുഭവിച്ചുകൊള്ളുക എന്നതേയുള്ളൂ എന്നിങ്ങനെയായിരിന്നു പാലക്കാട്ട് മാധ്യമങ്ങള്‍ക്കുമുന്നില്‍ ഗണേഷിന്‌റെ ആക്‌ഷേപങ്ങള്‍. കമ്മിഷണര്‍ സിനിമയ്‌ക്കു ശേഷം എസ്.പിയുടെ തൊപ്പി കാറിനുപിന്നില്‍ വച്ചാണ് സുരേഷ് ഗോപി യാത്ര ചെയ്തിരുന്നതെന്നും ഗണേഷ് പരിഹസിച്ചു.
എന്നാല്‍ ഈ വാര്‍ത്തയ്‌ക്കു കീഴെ ഗണേഷിനെ കുന്തമുനയില്‍ നിറുത്തിക്കൊണ്ടുള്ള പ്രതികരണങ്ങളാണ് ഉണ്ടായത്. എല്ലാവരുടേയും കൂട്ടക്കരച്ചില്‍ കാണുമ്പോള്‍ ഒരു കാര്യം വ്യക്തം. സുരേഷ് ഗോപി ചെയ്യുന്നത് നന്‍മയാണ്. അത് പലര്‍ക്കും അസൂയ ഉണ്ടാക്കുന്നു എന്നുവേണം കരുതാനെന്ന് ഒരാള്‍ പ്രതികരിച്ചു. ചിലരുടെ കാറിനുപുറകില്‍ സരിതച്ചേച്ചിയാണ് എന്നാണ് മറ്റൊരുകമന്‌റ്. സുരേഷ് ഗോപി എന്തായാലും പെണ്ണുകേസില്‍ പെട്ടിട്ടില്ല. മുന്‍ ഭാര്യ ചെവിക്കല്ലു പൊട്ടിച്ചുവെന്നു പറഞ്ഞ് മാധ്യമങ്ങള്‍ക്കു മുന്നില്‍ മോങ്ങിയിട്ടുമില്ല, എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: