India

യോഗിയുടെ എതിരാളിയായ സമാജ് വാദി പാര്‍ട്ടിയുടെ വിനയ് തിവാരി 750 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസില്‍; ഇഡി അറസ്റ്റ് ചെയ്തു

യോഗി ആദിത്യനാഥിന്‍റെ എതിരാളിയായി വിലസിയ സമാജ് വാദി പാര്‍ട്ടി നേതാവ് വിനയ് ശങ്കര്‍ തിവാരി അറസ്റ്റില്‍. 750 കോടിയുടെ ബാങ്ക് തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇഡി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള ഗംഗോത്രി എന്‍റര്‍പ്രൈസസില്‍ നടത്തിയ റെയ്ഡിലാണ് കള്ളരേഖകള്‍ കണ്ടെത്തയിത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമായിരുന്നു റെയ്ഡ്.

Published by

ലഖ്നൗ: യോഗി ആദിത്യനാഥിന്റെ എതിരാളിയായി വിലസിയ സമാജ് വാദി പാര്‍ട്ടി നേതാവ് വിനയ് ശങ്കര്‍ തിവാരി അറസ്റ്റില്‍. 750 കോടിയുടെ ബാങ്ക് തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇഡി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഗംഗോത്രി എന്‍റര്‍പ്രൈസസില്‍ നടത്തിയ റെയ്ഡിലാണ് കള്ളരേഖകള്‍ കണ്ടെത്തയിത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമായിരുന്നു റെയ്ഡ്.

കഴിഞ്ഞ ഏതാനും ദശകങ്ങളായി വിനയ് തിവാരിയും അദ്ദേഹത്തിന്റെ അച്ഛനും യോഗി ആദിത്യനാഥുമായി ഏറ്റുമുട്ടലിലായിരുന്നു. പലവിധ നുണക്കഥകളും യോഗി ആദിത്യനാഥിനെതിരെ പരത്തി ഇവര്‍ യോഗിയ്‌ക്കെതിരെ ശത്രുക്കളെ സൃഷ്ടിച്ചിരുന്നു. ബിജെപിയിലെ തന്നെ ചില നേതാക്കളെ യോഗിയ്‌ക്കെതിരെ തിരിക്കാനും വിനയ് തിവാരി ശ്രമിച്ചിരുന്നു.

ഇദ്ദേഹത്തിന്റെ ഗംഗോത്രി എന്‍റര്‍ പ്രൈസസ് എന്ന സ്ഥാപനത്തിന്റെ ലഖ്നൗ, ഗോരഖ് പൂര്‍, നോയ്ഡ, മുംബൈ, മറ്റ് ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. ബാങ്ക് തട്ടിപ്പ് സംബന്ധിച്ച രേഖകളും കയ്യോടെ പിടിച്ചെടുത്തു. ഇതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക