കൊച്ചി: അഞ്ചാം പ്രസവം വീട്ടില്‍ നടത്തിയ യുവതി മരിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് സിറാജുദ്ദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം പൊലീസാണ്
പെരുമ്പാവൂരിലെ ആശുപത്രിയില്‍ നിന്ന് ്ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഇതിന് പിന്നാലെ സിറാജുദ്ദിനെ മലപ്പുറത്തേക്ക് കൊണ്ടുപോയി. ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
സിറാജുദ്ദിന്റെ യൂട്യൂബ് ചാനലിനെതിരെയും പൊലീസ് അന്വേഷണം തുടങ്ങി.
പ്രസവശേഷം വൈദ്യസഹായം ലഭിക്കാതെ രക്തം വാര്‍ന്നാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.. കൃത്യമായ പരിചരണം ലഭിച്ചിരുന്നുവെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
മടവൂല്‍ ഖാഫിലയെന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെ അന്തവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന ആളാണ് സിറാജുദ്ദിന്. അക്യൂപഞ്ചര്‍ പഠിച്ചതിനാല്‍ വേദനയില്ലാതെ പ്രസവിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പ്രസവം വീട്ടില്‍ തന്നെ നടത്താന്‍ അസ്മയെ നിര്‍ബന്ധിച്ചത്. പ്രസവം കഴിഞ്ഞുള്ള മണിക്കൂറുകളില്‍ എല്ലാം നോക്കിനിന്നതല്ലാതെ സിറാജുദ്ദിന് ഒന്നും ചെയ്തില്ല.
ആലപ്പുഴക്കാരനായ സിറാജുദിനെ വിവാഹം കഴിച്ചതില്‍ പിന്നെ അസ്മയുടെ ജീവിതം പുറം ലോകം കാണാതെയുള്ളതായിരുന്നു. അസ്മയെ പുറത്തിറങ്ങാന്‍ സിറാജുദ്ദിന് അനുവദിച്ചിരുന്നില്ല. 35 വയസിനുള്ളില്‍ 5 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി.അസ്മ അഞ്ചാമതും ഗര്‍ഭിണിയായത് ആരും അറിഞ്ഞില്ല. ആശാവര്‍ക്കര്‍മാരോടുപോലും മറഞ്ഞുനിന്നാണ് സംസാരിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: