കോട്ടയം: പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് സ്വര്‍ഗത്തിലെത്താമെന്ന് കരുതുന്നില്ലെന്ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. വേണ്ടിവന്നാല്‍ ക്രൈസ്തവസമുദായം രാഷ്ട്രീയപ്രസ്ഥാനമായി മാറുമെന്ന തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പാലാ ബിഷപ്പ്. ഒന്നിച്ചു നിന്നാല്‍ രാഷ്ട്രീയക്കാര്‍ തേടിയെത്തും. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് സ്വര്‍ഗത്തിലെത്താമെന്ന് കരുതുന്നില്ല. ക്രൈസ്തവര്‍ തമ്മില്‍ ഒരുമയുണ്ടാവണം. പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കണമെന്നത് തെറ്റായ സന്ദേശമാണ്. ആവശ്യക്കാരെല്ലാം ക്രൈസ്തവരുടെ അടുത്ത് എത്തിക്കോളുമെന്നും ബിഷപ്പ് പറഞ്ഞു.
താമരശ്ശേരി രൂപത കത്തോലിക്കാ കോണ്‍ഗ്രസിന്റെ അവകാശപ്രഖ്യാപന റാലിയിലാണ് പാംപ്ലാനി രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തെക്കുറിച്ചു പറഞ്ഞത്. ക്രൈസ്തവ ജനതയെ ആര്‍ക്കും തീറെഴുതിക്കൊടുത്തിട്ടില്ലെന്നുംഒരു രാഷ്ട്രീയ പാര്‍ട്ടിയും എക്കാലത്തേക്കും തങ്ങളുടെ വോട്ടുബാങ്കായി ക്രൈസ്തവരെ കാണുകയും വേണ്ടെന്നും പാംപ്ലാനി മുന്നറിയിപ്പു നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: