തിരുമല ; ഇന്ത്യൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, തിരുപ്പതി തിരുമല ക്ഷേത്രത്തിൽ ദർശനം നടത്തി. ടിടിഡി എക്‌സിക്യൂട്ടീവ് ഓഫീസർ ജെ ശ്യാമള റാവുവും അഡീഷണൽ എക്‌സിക്യൂട്ടീവ് ഓഫീസർ സി വെങ്കയ്യ ചൗധരിയും ചേർന്നാണ് ചീഫ് ജസ്റ്റിസിനെ സ്വീകരിച്ചത്.
വേദമന്ത്രോച്ചാരണങ്ങൾക്കിടയിൽ ക്ഷേത്രം പൂജാരിമാർ പരമ്പരാഗത രീതിയിൽ കുംഭം നൽകി അദ്ദേഹത്തെ ക്ഷേത്രത്തിലേക്ക് ആനയിച്ചു.ദർശനത്തിനു ശേഷം ചീഫ് ജസ്റ്റിസിന് രംഗനായകുല മണ്ഡപത്തിൽ ശേഷവസ്ത്രവും മറ്റ് പൂജാദ്രവ്യങ്ങളും അർപ്പിച്ചു. ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് അദ്ദേഹം തിരുപ്പതിയിൽ എത്തുന്നത്. പ്രത്യേക പൂജകളും നടത്തി ഭഗവാന്റെ ചിത്രവും സ്വീകരിച്ചാണ് അദ്ദേഹം മടങ്ങിയത് .
അതേസമയം കഴിഞ്ഞ ദിവസം പാർലമെന്റ് പാസാക്കിയ വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്ലീം ലീഗ് നാളെയാണ് സുപ്രീം കോടതിയിൽ ഹര്‍ജി നൽകുക .
പ്രതികരിക്കാൻ ഇവിടെ എഴുതുക: