പത്തനംതിട്ട : ഉല്‍സവപ്പറമ്പില്‍ കൈകൊട്ടി കളി കളിക്കുന്ന അനുശ്രീയുടെ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു . സ്വന്തം നാട്ടിലെ ഉല്‍സവത്തിനാണ് താരം സുഹൃത്തുക്കള്‍ക്കൊപ്പം ചുവടുവെച്ചത്. കടുംനീലയും ചുവപ്പും നിറത്തിലുള്ള ദാവണി ധരിച്ച് മുല്ലപ്പൂചൂടി ചുവടുവെക്കുന്ന താരത്തിന്റെ ദൃശ്യങ്ങൾ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
കമുകുംചേരി തിരുവിളങ്ങോനപ്പൻ അമ്പലത്തിലെ ഉത്സവത്തിന്റെ വിഡിയോയാണ് അനുശ്രീ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്.’വീണ്ടും ഒരു ഉത്സവകാലം’- എന്നായിരുന്നു ചിത്രങ്ങൾക്കൊപ്പം അനുശ്രീ കുറിച്ചത്.
‘കുറച്ച് പ്രശസ്തി വന്നാൽ പിന്നെ നാടും വീടും മറക്കുന്ന സെലിബ്രിറ്റികൾക്കിടയിൽ അനുശ്രീ വേറിട്ടു നിൽക്കുന്നുവെന്നാണ്’- ഭൂരിഭാഗം പേരും കുറിച്ചിരിക്കുന്നത്. അനുശ്രീയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് പിങ്കി വിശാലും സോഷ്യല്‍ മീഡിയയിലൂടെ വിഡിയോ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നാട്ടുകാർക്കൊപ്പം അമ്പലത്തിലെ പരിപാടി ആസ്വദിക്കുന്ന ചിത്രങ്ങളും അനുശ്രീ പങ്കുവച്ചിരുന്നു.
മുൻപും നാട്ടിലെ പരിപാടികളിൽ സജീവമായി പങ്കെടുക്കുന്ന അനുശ്രീയുടെ ചിത്രങ്ങളും വിഡിയോകളും ചർച്ചയായിട്ടുണ്ട്. സിനിമയിൽ സജീവമായി നിൽക്കുമ്പോഴും നാടുമായും നാട്ടുകാരുമായും വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് അനുശ്രീ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: