ന്യൂദൽഹി: ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്കുള്ള മടക്കയാത്രയ്‌ക്കിടെ വിമാനത്തിൽ ഇരുന്ന് രാമസേതു ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . അദ്ദേഹം തന്നെയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ പങ്ക് വച്ചത് . രാമസേതു ദർശനത്തിന്റെ വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തു.
“അൽപ്പസമയം മുമ്പ് ശ്രീലങ്കയിൽ നിന്ന് മടങ്ങുമ്പോൾ, രാമസേതുവിന്റെ ദർശനം ലഭിക്കാനുള്ള ഭാഗ്യം ലഭിച്ചു. ഒരു ദൈവിക യാദൃശ്ചികമെന്ന നിലയിൽ, അയോധ്യയിൽ സൂര്യതിലകം നടക്കുന്ന അതേ സമയത്താണ് ഇത് സംഭവിച്ചത്. ഈ ദർശനം ലഭിച്ചതിൽ അനുഗ്രഹീതനായി . നമ്മളെയെല്ലാം ബന്ധിപ്പിക്കുന്ന ശക്തിയാണ് ഭഗവാൻ ശ്രീരാമൻ. അദ്ദേഹത്തിന്റെ അനുഗ്രഹങ്ങൾ എപ്പോഴും നമ്മുടെ മേൽ ഉണ്ടായിരിക്കട്ടെ. “ അദ്ദേഹം കുറിച്ചു .
On the way back from Sri Lanka a short while ago, was blessed to have a Darshan of the Ram Setu. And, as a divine coincidence, it happened at the same time as the Surya Tilak was taking place in Ayodhya. Blessed to have the Darshan of both. Prabhu Shri Ram is a uniting force for… pic.twitter.com/W9lK1UgpmA
— Narendra Modi (@narendramodi) April 6, 2025
പ്രതികരിക്കാൻ ഇവിടെ എഴുതുക: